BUSINESSBUSINESS NEWS

ബില്‍റ്റ്ഇന്‍ വയര്‍ലെസ് സാംസങ് ടിവി ടു സൗണ്ട്ബാര്‍ അവതരിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്്‌സ് ബ്രാന്‍ഡായ സാംസങ് തടസ്സങ്ങളില്ലാത്ത സാംസങ് ടിവി ടു സൗണ്ട്ബാര്‍ കണക്ഷനുവേണ്ടി ലോകത്തിലെ ആദ്യത്തെ ബില്‍റ്റ് ഇന്‍ വയര്‍ലെസ് ഡോള്‍ബി അറ്റ് മോസ് , ക്യൂ സിംഫണി , ഡിടിഎസ് എക്‌സ് , സ്‌പേസ്ഫിറ്റ് സൗണ്ട് അഡ്വാന്‍സ്ഡ് , ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സൗണ്ട്ബാര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 2022 സൗണ്ട് ബാര്‍ ഉല്‍്പന്ന നിര അവതരിപ്പിച്ചു.
വില 24,999 രൂപ മുതല്‍. ക്യൂ സീരിസ് ക്യൂ 990ബി മോഡലിന്റെ പുതിയ ഡിസൈനും 11.14 ചാനലിലുള്ള നവീകരിച്ച ബാസ് കരുത്തുറ്റ ശബ്ദനിലവാരം നല്‍കും. ഒരു സബ് വൂഫര്‍ ചാനല്‍ , നാല് അപ് ഫയറിംഗ് ചാനലുകള്‍, രണ്ട് വയര്‍ലെസ് റിയര്‍ സ്പീക്കറുകള്‍, എന്നിവ ഉള്‍പ്പെടെ 11.14 ചാനല്‍ സറൗണ്ട് നല്‍കുന്നതാണ് .മെറ്റല്‍ ഡിസൈന്‍, റിയര്‍ സ്പീക്കറുകള്‍ 9..4 ചാനല്‍ എന്നിവ സജ്ജകരിച്ചിരിക്കുന്നു
ക്യൂ 8008 മോഡലിന് നവീകരിച്ച് രൂപകല്‍പ്പനയ്‌ക്കൊപ്പം 5.12 ചാനല്‍ സറൗണ്ട് സിസ്റ്റവും സൈഡ് സ്പീക്കറുകളുമുണ്ട്
ക്യൂ 700ബി മോഡലിന് 3.1.2 ചാനല്‍ സറൗണ്ട് സിസ്റ്റം ഉപയോഗിച്ച് ആകര്‍ഷണീയമായ ഓവര്‍ ഹെഡ് ശബ്ദം നല്‍കുന്ന അപ് ഫയറിങ് ടോപ് സ്പീക്കറുകള്‍ ഉണ്ട്. കൂടാതെ അലക്‌സ , ഗൂഗിള്‍ എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നു.
എസ് സീരിസില്‍ എസ് 801 ബി മോഡലില്‍ ബില്‍റ്റ് ഇന്‍ അലക്‌സയും 3.1.2 ചാനല്‍ സറൗണ്ട് ബില്‍റ്റ് ഇന്‍ വയര്‍ലെസ് ഡോള്‍ബി അറ്റ്‌മോസും ഡിറ്റിഎസ് വെര്‍ച്വല്‍ എക്‌സും സഹിതം അള്‍ട്രാ സ്ലിം ഡിസൈനില്‍ ലഭ്യമാകും. ഈ അള്‍ട്രാ സ്ലിം സൗണ്ട് ബാര്‍ 39.9 എംഎമ്മില്‍ ടിവിയുടെ അടിയില്‍ അല്ലെങ്കില്‍ ഒരു വേറിട്ടിരിക്കുന്ന സ്പീക്കറായി തികവോടെ ഇരിക്കുന്നു. ഒതുങ്ങിയ രൂപത്തില്‍ ശരിയായ ടോപ് ഫയറിംഗ് സ്പീക്കറുകള്‍ ക്രമീകരിച്ച് സ്വാഭാവികവും മുറി നിറയുന്നതുമായ ഡോള്‍ബി അറ്റ്‌മോസ് ശബ്ദം പുറപ്പെടുവിക്കുന്ന ശക്തമായ ബാസും നല്‍കും. അതേസമയം തന്നെ തികച്ചും പുതിയ എസ് 61 ബിയില്‍ 5.0 ചാനല്‍ സറൗണ്ട് സിസ്റ്റം , വയര്‍ലെസ് ഡോള്‍ബി അറ്റ്‌മോസ് ക്യൂ സിംഫണി, എറ്റവും പുതിയ ഡിസൈന്‍, ബില്‍റ്റ് ഇന്‍ അലക്‌സ, എയര്‍പ്ലേ 2 എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker