BREAKING NEWSLATESTWORLD

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിഞ്ഞു

ബ്ലൂംബെര്‍ഗ്: 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹമോചിതരായി. ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദമ്പതിമാരെന്ന രീതിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ പിരിയുന്നുവെന്നുമാണ് ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. വളരെയധികം ചിന്തിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇരുവരും പറയുന്നു.
1980കളിലാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തമ്മില്‍ കണ്ടുമുട്ടുന്നത്. ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു അത്. പ്രൊഡക്ട് മാനേജരായി 1987ലാണ് മെലിന്‍ഡ മൈക്രോസോഫ്റ്റില്‍ ചേരുന്നത്. പിന്നീട് അടുപ്പത്തിലായ ഇവര്‍ 1994ല്‍ വിവാഹിതരായി.
മൂന്ന് മക്കളാണ് ദമ്പതിമാര്‍ക്ക്. ഇരുവരും ചേര്‍ന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നടത്തിയിരുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ പോരാട്ടം, കുട്ടികള്‍ക്കുളള പ്രതിരോധ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപയാണ് സംഘടന ചെലവഴിച്ചത്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്. ഫോബ്‌സ് കണക്കുകള്‍ പ്രകാരം 124 ബില്യണ്‍ യുഎസ് ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.

Related Articles

Back to top button