KERALALATEST

ബിവറേജിന് മുന്നില്‍ വിവാഹം… ഞെട്ടെണ്ട, ഇതാണ് കാറ്ററിംഗ് തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രതിഷേധം

കോഴിക്കോട്: സമയം രാവിലെ പതിനൊന്നു മണി കേരളം ഒന്നടങ്കം ഉള്ള വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ ആണെങ്കിലും എരഞ്ഞിപ്പാലം ബൈപാസിലെ ബീവറേജിന് മുന്‍പില്‍ നീണ്ട ക്യൂ രാവിലെ മുതലേ തുടര്‍ന്നു. അപ്പോഴാണ് കഴിഞ്ഞ ഒരു വര്‍ഷമായി പണി മുടങ്ങിയ കാറ്ററിംഗ് ജീവനക്കാര്‍ ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്റെ കീഴില്‍ സമരവുമായി ബീവറെജിനു മുന്‍പിലേക്ക് എത്തിയത്.
എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് ശേഷമാണ് സമരത്തിന്റെ രൂപം മാറിയത്. ബൈപാസിലെ നടപ്പാതയില്‍ വെച്ച് ഒരു വരനും വധുവും മുന്‍പോട്ടു വന്നു. തുടര്‍ന്ന് അപ്രതീക്ഷമായി താലികെട്ട്. അമ്പരന്നു നിന്ന കാഴ്ചക്കാര്‍ കുരവയിട്ടും കയ്യടിച്ചും വധൂവരന്മാരെ അനുഗ്രഹിച്ചു.കാറ്ററിങ് അസോസിയേഷന്റെ സമരത്തിന്റെ ഭാഗമായാണ് പ്രതീകാത്മക വിവാഹം നടന്നത്.
വിവാഹത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും ഇരുപതോളം ആളുകള്‍ക്ക് മാത്രം അനുമതി നല്‍കുകയും ബീവറേജ് പോലുള്ള സ്ഥലത്തു നൂറ്റി അന്‍പതോളം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബീവറേജ് ഓട്‌ലെറ്റിനു മുന്‍പില്‍ വെച്ച് തന്നെ ഇത്തരം സമരം നടത്തിയതെന്ന് സമര സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker