BREAKING NEWSKERALALATEST

ബിഷപ്പ് കൂറിലോസ് സൈക്കിള്‍ സവാരി അവസാനിപ്പിക്കുന്നു, കാരണം തെരുവുനായ്ക്കള്‍

തെരുവുനായ ശല്യം കാരണം സൈക്കിള്‍ സവാരി അവസാനിപ്പിക്കുന്നു എന്ന് ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്. സൈക്കിളില്‍ വരുമ്പോള്‍ രണ്ട് തവണ തെരുവുനായയുടെ കടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു എന്നും ഇനി റിസ്‌കെടുക്കേണ്ടെന്ന് തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിലെ ഈ തെരുവുനായ ശല്യം ഒരു പരിഷ്‌കൃത സമൂഹത്തിന് നാണക്കേട് തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വര്‍ഷങ്ങളായി തുടരുന്ന സൈക്കിള്‍ സവാരി കഴിഞ്ഞദിവസം അവസാനിപ്പിക്കേണ്ടി വന്നു. പലരും ചോദിക്കുന്നുണ്ട് പിതാവിനെ ഇപ്പോള്‍ കുറച്ചു ദിവസമായിട്ട് സൈക്കിളില്‍ കാണുന്നില്ലല്ലോ എന്ന്. സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നിന്ന് തേവേരി വരെ മിക്കവാറും എല്ലാദിവസവും സൈക്കിള്‍ ചവിട്ടുമായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു ദിവസം സൈക്കിള്‍ സവാരിക്ക് ഇടയില്‍ കഷ്ടിച്ചാണ് ഒരു തെരുവു നായയുടെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. അതിനുമുമ്പും ഒരു പ്രാവശ്യം ദൈവകൃപ കൊണ്ട് രക്ഷപ്പെട്ടിരുന്നു. ഇനി റിസ്‌ക് എടുക്കേണ്ട എന്ന് തീരുമാനിച്ചു. തെരുവുനായ ശല്യം കൊണ്ട് നഷ്ടമായത് വ്യായാമം മാത്രമല്ല ശുദ്ധ വായുവും പോകുന്ന വഴിയിലെ സാധാരണ മനുഷ്യരുമായുള്ള കുശലം പറച്ചിലും ഒക്കെയാണ്. മുറിക്കുള്ളിലെ വ്യായാമമുറകള്‍ താല്പര്യമില്ലാത്തതുകൊണ്ട് വ്യായാമത്തിന് മറ്റു വഴികള്‍ തേടേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ഈ തെരുവുനായ ശല്യം ഒരു പരിഷ്‌കൃത സമൂഹത്തിന് നാണക്കേട് തന്നെയാണ്. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker