BREAKING NEWSNATIONAL

ബി.ജെ.പി. സര്‍ക്കാര്‍ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് പ്രിയങ്ക

മൈസൂരു: സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെതിരേ അഴിമതി ആരോപണവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ബി.ജെ.പി. സര്‍ക്കാര്‍ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് പ്രിയങ്ക ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മൈസൂരുവിലെ ടി. നര്‍സിപുരില്‍ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് പ്രിയങ്ക സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിച്ചത്. ജനങ്ങള്‍ക്ക് പ്രയോജനകരമായി, സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട സമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. ഒരു എം.എല്‍.എ.യുടെ മകനില്‍നിന്ന് എട്ടുകോടി രൂപ പിടിച്ചെടുത്തു. എന്നാല്‍, അന്വേഷണമുണ്ടായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കരാറുകാരുടെ ആത്മഹത്യയും അഴിമതി ആരോപിച്ച് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതിയതുമടക്കം സംസ്ഥാനത്തുനടന്ന വിവിധ അഴിമതി വിഷയങ്ങള്‍ പ്രിയങ്ക ഉയര്‍ത്തിക്കാട്ടി. അഴിമതിയില്‍ ബി.ജെ.പി.യിലുള്ളവര്‍ക്ക് പങ്കുള്ളതിനാലാണ് നടപടിയുണ്ടാകാത്തതെന്നും പ്രിയങ്ക ആരോപിച്ചു. കോണ്‍ഗ്രസ് 150 സീറ്റുകളോടെ അധികാരത്തില്‍ വരുമെന്നും പ്രിയങ്ക അവകാശപ്പെട്ടു. അടുത്തിടെ കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്ന നന്ദിനി-അമുല്‍ വിവാദത്തെക്കുറിച്ചും പ്രിയങ്ക പ്രതികരിച്ചു. നന്ദിനിയെ (കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍) കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും പുറത്തുനിന്നുള്ള ഒരു സഹകരണസംഘത്തെയും അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker