തൊടുപുഴ: :അദ്ധ്യാപികയും കവയിത്രിയുമായ ഹസീനാ ബീഗത്തിൻ്റെ പ്രഥമ കവിതാ സമാഹാരം ബീഗം കവിതകൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പ്രകാശനം ചെയ്തു.ചടങ്ങ് ഉദ്ഘാടനം ചെയ്ത ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങി കുടയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ അഡ്വ.കെ.എൻ. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രൻ പുസ്തക പരിചയം നടത്തി. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് ഫെയിം സന്തോഷ് മേവട സർവശിക്ഷ കേരള ഇടുക്കി പ്രൊജക്ട് കോർഡിനേറ്റർ ബിന്ദു മോൾ ഡി. തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.തോംസൺ ജോസഫ് കവി എസ് എസ് കല്ലാർ ,സാമൂഹു പ്രവർത്തകൻ എൻ.ബ്രിനേഷ് കുടയത്തൂർ ജുമാ മസ്ജിദ് ചീഫ് ഇമാം മുഷ്താഖ് മൗലവി അധ്യാപകനും നർത്തകനുമായ സുരേഷ് പി.കെ നിഷാദ് റ്റി.എ സാമൂഹ്യ പ്രവർത്തകൻ പി പി ചന്ദ്രൻ ഹസീനാ ബീഗം പി.കെ ഷാജിമോൻ എന്നിവർ സംസാരിച്ചു സാഹിത്യ പബ്ളിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.