BREAKINGKERALA

ബുക്ക് ചെയ്ത എ.സി ബസിന് പകരം നോണ്‍- എ.സി ബസില്‍ ദുരിത യാത്ര, കെഎസ്ആര്‍ടിസിക്ക് അരലക്ഷം പിഴ

കൊച്ചി: ബുക്ക് ചെയ്ത എ.സി ബസ്സിനു പകരം നോണ്‍ എ.സി ബസ്സില്‍ 14 മണിക്കൂര്‍ ദുരിത യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943/ രൂപയും 40,000/ രൂപ നഷ്ടപരിഹാരവും 10,000/ രൂപ കോടതി ചെലവും നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക കോടതി ഉത്തരവ്
എറണാകുളം ആലങ്ങാട് സ്വദേശി അനീഷ് എം എ , കെഎസ്ആര്‍ടിസി എംഡിയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.പരാതിക്കാരനും ഭാര്യയും പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും ഉള്‍പ്പെട്ട യാത്ര സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.
മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കൊല്ലൂരില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് കെഎസ്ആര്‍ടിസിയുടെ എസി മള്‍ട്ടി ആക്‌സില്‍ ബസ് പരാതിക്കാരന്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തത്.
പരാതിക്കാര്‍ക്ക് ബാക്കി നല്‍കാനുള്ള 65000 രൂപ 5,000 രൂപ നഷ്ടപരിഹാരം, 3000 രൂപ , കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം എതിര്‍കക്ഷി പരാതികാരിക്ക് നല്‍കണമെന്ന്‌കോടതി നിര്‍ദേശിച്ചു.ബസ് പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ അവര്‍ എത്തി. എന്നാല്‍ ഉച്ചയ്ക്ക് 2. 15 ന് പുറപ്പെടേണ്ട ബസ് വൈകിട്ട് അഞ്ചര മണിയായിട്ടും എത്തിയില്ല. അവസാനം ഒരു പഴയ നോണ്‍ എസി ബസ് ആണ് യാത്രയ്ക്കായി കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയത്.പതിനാലു മണിക്കൂര്‍ നീണ്ട ആ ദുരിത യാത്രമൂലം ശാരീരികവും മാനസികവുമായി തളര്‍ന്നുപോയ പരാതിക്കാരനും കുടുംബവും ,തൃശൂര്‍ പൂരംത്തിലെ ട്രാഫിക് തടസ്സം മൂലം പിന്നെയും വൈകി.
രാവിലെ പത്തിനാണ് യാത്രാ സംഘം ആലുവയില്‍ എത്തിയത്.എട്ടു മണിക്കൂര്‍ ആണ് യാത്രയ്ക്കായി കൂടുതല്‍ എടുത്തത്
.പൊതു ഗതാഗത സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ നിയമപരമായി ചുമതലപ്പെട്ടവരുടെ കെടു കാര്യസ്ഥതയും ഉത്തരവാദി ത്വമില്ലായ്മയുമാണ് ഈ സംഭവത്തിന് കാരണമെന്ന് കോടതി ഉത്തരവില്‍ വിലയിരുത്തി.4,943 രൂപ ടിക്കറ്റ് ചാര്‍ജ് ,40,000/ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം കെഎസ്ആര്‍ടിസി പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.പരാതിക്കാരന് വേണ്ടി അഡ്വ. ടി.ജെ ലക്ഷ്മണ അയ്യര്‍ ഹാജരായി.

Related Articles

Back to top button