BREAKING NEWSLATESTNATIONAL

ബുര്‍ഖ ധരിച്ച് വനിതകളുടെ വാര്‍ഡില്‍ കയറിയ യുവാവ് പിടിയില്‍, എത്തിയത് ‘ടോയ്‌ലറ്റില്‍’ കയറാന്‍

കാന്‍പൂര്‍ : ബുര്‍ഖ ധരിച്ച് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ കയറിയ യുവാവ് പിടിയില്‍. കാന്‍പുരിലെ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സല്‍വാറും കൂര്‍ത്തയും ധരിച്ച് അതിന് മുകളില്‍ ബുര്‍ഖയുമായിട്ടായിരുന്നു ഇയാള്‍ വാര്‍ഡിലേക്ക് കയറിയത്. ഇയാളുടെ ശരീരഭാഷയില്‍ സംശയം തോന്നിയ സ്ത്രീകള്‍ കാല്‍ വിരലുകളിലേക്ക് നോക്കിയതോടെയാണ് സംഭവം വ്യക്തമായത്. ഇതിന് പിന്നാലെ സാഹസികമായി യുവാവിനെ പിടികൂടുകയും ചെയ്തു.
വാര്‍ഡിലുണ്ടായിരുന്ന രോഗികള്‍ കാല്‍വിരലുകളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതോടെ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നു. മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സ്ത്രീകളുടെ വാര്‍ഡിലേക്ക് വേഷംമാറി കടന്ന യുവാവിനെതിരെ രോഗികളും മറ്റും രോഷം ഉയര്‍ത്തിയെങ്കിലും ജീവനക്കാര്‍ ഇയാളെ പോലീസിനെ ഏല്‍പ്പിച്ചതുകൊണ്ട് കയ്യേറ്റത്തിന് ഇരയായില്ല.
ഒരു വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായ യുവാവെന്നാണ് റിപ്പോര്‍ട്ട് . സംഭവ ദിവസം ഡോക്ടറെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളുടെ വാര്‍ഡിലേക്ക് വേഷം മാറി കയറിയത്.
ഇയാള്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ധരിച്ചിരുന്നെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.
സ്ത്രീകളുടെ ടോയ്‌ലറ്റില്‍ കയറുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇയാള്‍ ബുര്‍ഖയ്ക്ക് പുറമെ കുര്‍ത്തയും സല്‍വാറും ധരിച്ചിരുന്നു. എന്നാല്‍ തന്നെ ആരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതല്ലെന്നാണ് യുവാവ് പറയുന്നത്. താന്‍ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം സ്വമേധയാ വരികയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker