ENTERTAINMENT

ബൂബൂവിനെ സ്വന്തമാക്കി റിഷി

നടനും ഡാന്‍സറുമായ റിഷി എസ് കുമാര്‍ വിവാഹിതനായി. മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വധു ഡോ. ഐശ്വര്യ ഉണ്ണിയെ റിഷി താലി ചാര്‍ത്തി. പിന്നീട് ഇരുവരും പരസ്പരം തുളസി കതിര്‍ മാല അണിയിച്ചു.
വിവാഹചിത്രങ്ങള്‍ റിഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കസവ് കരയുള്ള ഔട്ട്ഫിറ്റുകളാണ് വിവാഹത്തിന് ധരിച്ചത്.
കസവ് മുണ്ടും ഇളം പിങ്ക് നിറത്തിലുള്ള കുര്‍ത്തയുമായിരുന്നു റിഷിയുടെ ഔട്ട്ഫിറ്റ്. കസവ് ചെക്ക് ഡിസൈന്‍ വരുന്ന ദാവണിയായിരുന്നു ഐശ്വര്യയുടെ വേഷം. ബ്ലൗസിന്റെ സ്ലീവിലും ഷാളിന്റെ ബോര്‍ഡറിലും ഗോള്‍ഡന്‍ വര്‍ക്കും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആന്റിക് ജ്വല്ലറിയാണ് അണിഞ്ഞത്. മുടിയില്‍ മുല്ലപ്പൂവും ചൂടി.
നേരത്തെ പ്രൊപ്പോസല്‍, ഹല്‍ദി വീഡിയോകള്‍ റിഷി യുട്യൂബില്‍ പങ്കുവെച്ചിരുന്നു. ‘ട്രെഷര്‍ ഹണ്ട്’ പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍. ബൂബു എന്നാണ് ഐശ്വര്യയെ താന്‍ വിളിക്കുന്നതെന്നും ആറ് വര്‍ഷമായുള്ള പ്രണയമാണെന്നും വീഡിയോയില്‍ റിഷി പറയുന്നുണ്ട്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ഹല്‍ദി ചടങ്ങില്‍ എല്ലാവരും നൃത്തം ചെയ്ത് ആഘോഷിക്കുന്നത് വീഡിയോയില്‍ കാണാം. റിഷി പങ്കെടുത്ത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളും ടെലിവിഷന്‍ രംഗത്തെ സുഹൃത്തുക്കളും ഹല്‍ദിയില്‍ പങ്കെടുത്തു.
ലാവന്‍ഡെര്‍ നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ഓവര്‍കോട്ടുമായിരുന്നു റിഷിയുടെ ഹല്‍ദിയുടെ ഔട്ട്ഫിറ്റ്. അതേ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. അതിഥികളെല്ലാം ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്.

Related Articles

Back to top button