ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ടെക് ഹബ്ബാണ് ബംഗളൂരു. നൂതനാശയങ്ങളുടെ കേന്ദ്രം എന്നറിയപ്പെടുന്ന ബംഗളൂരുവില്‍ നിന്നും ആ വിശേഷണം സത്യമാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. സംഗതി അല്പം വെര്‍ച്ച്വലാണ്. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഒരു വെര്‍ച്വല്‍ റിസപ്ഷനിസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. എന്‍ടൂരേജിന്റെ സിഇഒ അനന്യ നാരംഗ് ആണ് ഈ വെര്‍ച്വല്‍ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.
പരമ്പരാഗത ചെക്ക് – ഇന്‍ അനുഭവം പ്രതീക്ഷിച്ച് ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ എത്തിയ അനന്യ കണ്ടത് ഹോട്ടലിന്റെ ഫ്രണ്ട് ഡെസ്‌കിലെ ലാപ്ടോപ്പ് സ്‌ക്രീനില്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വെര്‍ച്വല്‍ റിസപ്ഷനിസ്റ്റിനെയാണ്. കൗതുകം തോന്നിയ അവര്‍ ഉടന്‍ തന്നെ വെര്‍ച്വല്‍ റിസപ്ഷനിസ്റ്റിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ തന്റെ ലിങ്ക്ഡ്ഇനിലും എക്സിലും പങ്കിട്ടു. ‘പീക് ബംഗളൂരു മൊമെന്റ്’ എന്ന വിശേഷണത്തോടെ പങ്കിട്ട ഈ സമൂഹ മാധ്യമ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്.
74 Less than a minute