കൊച്ചി യുറോപ്യന്‍ ബ്രാന്‍ഡുകളായ ബൈക്കുകള്‍ ഒന്നിനു പുറകെ ഒന്നൊന്നായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുന്നു .ഹംഗറിയില്‍ നിന്നുള്ള ബെനേലി ,കീവേ, ഇറ്റാലിയന്‍ ബ്രാന്‍ഡായ മോട്ടോ മൊറീനോ എന്നീ ബൈക്കുകള്‍ക്കു പിന്നലെ ബല്‍ജിയത്തില്‍ നിന്നുള്ള സോണ്ടസും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്.
കരുത്തും ഗ്ലാമറും നിറച്ചാണ് യൂറോപ്യന്‍ ബൈക്കുകള്‍ ഇന്ത്യയിലത്തുന്നത്. ജാവയും യെസ്ഡിയും ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ആഘോഷത്തിലായ ബൈക്ക് പ്രേമികള്‍ക്ക് സോണ്ടസിന്റെ വരവ് ഇരട്ടി ആഹ്ലാദം പകരും. 350 സിസിയില്‍ സോണ്ടസ് അഞ്ച് സെഗ് മെന്റുകളിലായിട്ടാണ് ബൈക്കുകള്‍ അവതരിപ്പിക്കുന്നത്. ഡിസൈനിന്റെ ഒതുക്കം, എന്‍ജിന്റെ കരുത്ത്, ലോകനിലവാരത്തിലുള്ള രൂപഘടന എന്നിവ ഏറെ ശ്രദ്ധേയം. മോട്ടോര്‍ സ്പോര്‍ട്സിനെ ഹരമാക്കിയവര്‍, കഫെ റേസര്‍, ടൂറര്‍, അഡ്വഞ്ചര്‍ ടൂറര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ബൈക്ക് പ്രേമികളെ ആകര്‍ഷിക്കാന്‍ 350 ആര്, 350 ടി, 350 അഡ്വഞ്ചര്‍, 350 എക്സ്, ജി.കെ 3550 എന്നീ ഈ അഞ്ച് സെഗ് മെന്റുകള്‍ക്ക് കഴിയും
സോണ്ടസിന്റെ വിദദ്ഗധരുടെ നീണ്ട നാളത്തെ ഗവേഷണങ്ങളും പുതിയ ടെക്നോളജിയും എല്ലാം ഇതില്‍ സമന്വയിപ്പിക്കുന്നു. 80 ശതമാനവും തദ്ദേശിയമാണ് എന്നതാണ് പ്രധാന സവിശേഷത. ബോഷിന്റെ ഫുവല്‍ ഇന്ജ്ക്ഷന്‍ സംവിധാനം, ബോഷ് 9.1 എം എബിഎസ്, ടയര്‍ ,പിസ്റ്റണ്‍ എന്നിവയെല്ലാം യുറോപ്യന്‍ നിലവാരത്തിലുള്ളവയാണ്
യൂറോപ്യന്‍ മാര്‍ക്കറ്റിലെ അതേ നിലവാരത്തില്‍ ടൂവീലര്‍ പ്രീമിയം ബൈക്കുകളാണ് ഇവയെന്ന് ബെനലിയേയും മോട്ടോ മൊറീനയേയും ഇന്ത്യയില്‍ എത്തിച്ച ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി വികാസ് ജാബാഖ് പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ യുകെ, ഇറ്റലി, സ്ഫെയിന്, ഫ്രാന്‍സ്, ബെല്‍ജിയം, ബ്രസീല്‍ , മലേഷ്യ, തായ്ലാന്റ് തുടങ്ങിയ 55 രാജ്യങ്ങളില്‍ 50 ശതമാനം വളര്‍ച്ച സോണ്ടസ് നേടി.
സോണ്ടസിന്റെ ശ്രദ്ധേയമായ
സവിശേഷതകള്‍ :
ടിഎഫ്ടി ഫുള്‍ കളര്‍ എല്‍സിഡി സ്ക്രീന്‍, 2.5 ജനറേഷന് കീലെസ് കണ്ട്രോള് സിസ്റ്റം, 4 റൈഡ് മോഡ്, എല്‍ഇഡി ലൈറ്റിങ്, ഡുവല്‍ ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്,
സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്ജിന്, 348 സിസി, പവര്‍ 38 എച്ച്പി 9500 ആര്‍പിഎം, ടോര്‍ക്ക് 32 എന്‍എം 7500 ആര്‍പിഎം, 6 സ്പീഡ്, ചെയിന്‍ ഡ്രൈവ് സിസ്റ്റം, 1420 എം.എം വീല്‍ ബേസ്, 173 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 19 ലിറ്റര്‍ ഫൂവല്‍ ടാങ്ക്, ടെലിസ്കോപിക് ഫ്രണ്ട് സസ്പെന്ഷന്, മോണഷോക്ക് റിയര്‍ സസ്പെന്ഷന്, 320 എംഎം ഫ്രണ്ട് ബ്രേക്ക്, 265 സിംഗില്‍ ഡിസ്ക് റിയര്‍ ബ്രേക്ക് , ഡുവല്‍ ചാനല്‍ എബിഎസ്. മൂന്നു നിറങ്ങളില്‍ ലഭ്യം. മൈലേജ് ശാശരി 31.25 കിലോമീറ്റര്‍.വില വിവരം പുറത്തുവിട്ടിട്ടില്ല. 3.50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.