BREAKING NEWSKERALANEWSTOP STORY

ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയർ കോഡിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു

ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയർ കോഡിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു

ഇന്ന് മദ്യം വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് അവസാനിച്ചു. ബെവ്കോ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഇന്നും തുടരുകയാണ്. മദ്യ വില്‍പ്പന പലയിടത്തും അനിശ്ചിതത്വത്തിലായി.അതേസമയം ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയർ കോഡിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു. ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നീക്കം ചെയ്തു. ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്.

മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ വെര്‍ച്ചല്‍ ക്യുവിന് മൊബൈല്‍ ആപ്പ് ഇന്നലെ തന്നെ തയ്യാറായെങ്കിലും സാങ്കേതിക പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

ലക്ഷക്കണക്കിന് ആളുകള്‍ ആപ്പ് ഡൌണ്‍ ലോഡ് ചെയ്യും എന്ന് വിലയിരുത്തപ്പെട്ടിട്ടും ഇതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്ന പരാതി ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യശാലകള്‍ തുറന്നപ്പോള്‍ തിരക്ക് ഒഴിവാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്‍റെ സജ്ജീകരണങ്ങളുടെ വിജയമായാണ് ഇടതുപക്ഷം കാണുന്നത്. ഇപ്പോഴത്തെ തിരക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഇല്ലാതാകുമെന്നും ബെവ്കോ കണക്കുകൂട്ടുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker