മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. വിഷയത്തിൽ ഇരുവരും കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിൻ്റെ അറിവോടെയാണ് മരംമുറിക്ക് അനുമതി നൽകിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്തിൽ നിന്നും വ്യക്തമാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ കഴിയില്ല. പിണറായി സർക്കാരിന്റെ പല നിലപാട്കളും തമിഴ്നാടിനു സഹായകരമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ചകളാണു അടിക്കടി ഉണ്ടാകുന്നത്. ഇത് സർക്കാർ ബോധപുർവ്വം ചെയ്യുന്നതാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.