BUSINESSBUSINESS NEWSMARKET

ബേബി പൗഡര്‍ മൂലം ക്യാന്‍സര്‍; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് തിരിച്ചടി; യുഎസ് സുപ്രീം കോടതി ഹര്‍ജി തള്ളി

ബേബി പൗഡര്‍ അണ്ഡാശയ ക്യാന്‍സറിന് കാരണമാകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഹര്‍ജി തള്ളി യുഎസ് സുപ്രീം കോടതി. കമ്പനിയുടെ ബേബി പൗഡറിലും മറ്റ് ടാല്‍കം ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ആസ്ബറ്റോസ് ബാധിച്ച് അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ച സ്ത്രീകള്‍ക്ക് 212 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചള്ള ഹര്‍ജിയാണ് സുപ്രീം കോടതി നിരസിച്ചത്.
469 കോടി ഡോളറാണ് പിഴ ചുമത്തിയിരുന്നതെങ്കിലും നഷ്ടപരിഹാരമായി 212 കോടി ഡോളര്‍ നല്‍കാണെന്ന കമ്പനിയുടെ വാദം മിസ്സൗറി അപ്പലേറ്റ് കോടതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു.
കമ്പനിയ്ക്ക് ലോസ് ഏഞ്ചലസ് കോടതി 2,600 കോടി രൂപയാണ് പിഴ വിധിച്ചിരുന്നു. കമ്പനിക്കെതിരെ 19,000 കേസുകളാണ് വിവിധ കോടതികളില്‍ ജോണ്‍സണ്‍സ്
ബേബിപൗഡര്‍ ഉപയോക്താക്കള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പൗഡറിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിനു കാരണമായതാണ് കേസുകളില്‍ ഏറെയും.
അതേസമയം ഉത്പന്നങ്ങളിലെ ആസ്ബറ്റോസ് സാന്നിധ്യം ക്യാന്‍സര്‍ ബാധയ്ക്ക് കാരണമാകുമെന്ന വാദം തുടക്കത്തില്‍ കമ്പനി നിരസിച്ചിരുന്നു. അതേ സമയം യുഎസിലും കാനഡയിലും ടാല്‍കം പൗഡര്‍ ബിസിനസ് കമ്പനി അവസാനിപ്പിച്ചിരുന്നു.
അതേസമയം ഉത്പന്നങ്ങളിലെ ആസ്ബറ്റോസ് സാന്നിധ്യം ക്യാന്‍സര്‍ ബാധയ്ക്ക് കാരണമാകുമെന്ന വാദം തുടക്കത്തില്‍ കമ്പനി നിരസിച്ചിരുന്നു. അതേ സമയം യുഎസിലും കാനഡയിലും ടാല്‍കം പൗഡര്‍ ബിസിനസ് കമ്പനി അവസാനിപ്പിച്ചിരുന്നു. ബേബി പൗഡര്‍ അണ്ഡാശയ ക്യാന്‍സറിന് കാരണമാകുന്നതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകളുമില്ല. എന്നാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വനിതകളുടെ എണ്ണത്തിലും കുറവുണ്ട്.

Related Articles

Back to top button