BREAKINGINTERNATIONAL

ബോണ്‍ലെസ് ചിക്കനിലും എല്ലുകള്‍ കാണും, കഴിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്; യു.എസ് കോടതിവിധി

ബോണ്‍ലെസ് ചിക്കന്‍ വിഭവത്തില്‍ എല്ലുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ എല്ലുണ്ടാകുമെന്ന് വിചാരിക്കണമെന്നാണ് ഒഹായോ സുപ്രീ കോടതിയുടെ നിരീക്ഷണം. ഇത് എന്തിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ത്ത് നെറ്റി ചുളിക്കാന്‍ വരട്ടെ. ബോണ്‍ലെന്‍ ചിക്കന്‍ വിങ്സ് കഴിച്ചതിനെത്തുടര്‍ന്ന് ചെറിയ എല്ലിന്‍ കഷ്ണം അന്നനാളത്തില്‍ കുടുങ്ങി ആശുപത്രിയിലായ ആളുടെ കേസ് തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഒഹായോയിലെ ഹാമില്‍ട്ടണില്‍ നിന്നും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച മൈക്കല്‍ ബെര്‍ഹൈമറിനാണ് അപകടം സംഭവിച്ചത്. പതിവുപോലെ മൈക്കല്‍ ബോണ്‍ലെസ് ചിക്കന്‍ വിങ്സും പാര്‍മെസന്‍ ഗാര്‍ലിക് സോസും ഓര്‍ഡര്‍ ചെയ്തു കഴിച്ചു.
എന്നാല്‍ ബോണ്‍ലെസ് ചിക്കനില്‍ എല്ലുണ്ടാകുമെന്ന് ഇദ്ദേഹം സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. ഭക്ഷണം ഇറക്കുന്നതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെങ്കിലും ബെര്‍ഹൈമര്‍ അത് അവ?ഗണിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തീര്‍ത്തും ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയും പനിയും വന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബെര്‍ഹൈമറിന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അന്നനാളത്തില്‍ നിന്നും ഒരു ചെറിയ എല്ലിന്‍ കഷ്ണം കണ്ടെത്തി എടുത്തു കളയുകയുമുണ്ടായി.
ബോണ്‍ലെസ് എന്നു പേരുള്ള ചിക്കന്‍ ബ്രെസ്റ്റില്‍ എല്ലുകള്‍ അടങ്ങിയിരിക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നതില്‍ റെസ്റ്റോറന്റ് പരാജയപ്പെട്ടുവെന്ന് കാണിച്ച് ബെര്‍ഹൈമര്‍, വിംഗ്‌സ് ഓണ്‍ ബ്രൂക്ക്വുഡ് എന്ന റെസ്റ്റോറന്റിനെതിരെ കേസ് കൊടുക്കുകയും ചെയ്തു.
അശ്രദ്ധയുണ്ടായി എന്നു കാണിച്ചുകൊണ്ട് ഇറച്ചിക്കോഴി ഉത്പാദിപ്പിച്ച ഫാമിനെതിരെയും അത് വിതരണംചെയ്ത ആളെയും കൂട്ടുപ്രതിയാക്കിയാണ് ബെര്‍ഹൈമര്‍ പരാതിപ്പെട്ടത്. കോടതി എല്ലാവരുടേയും വാദങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയത്.
”ബോണ്‍ലെസ് വിങ്സ് എന്നത് ഒരു പാചകരീതിയെ സൂചിപ്പിക്കുന്ന പദമാണെന്ന് കോടതി വ്യക്തമാക്കി. കോഴിയ്ക്ക് എല്ലുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിനാല്‍ ബെര്‍ഹൈമര്‍ എല്ലുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കേസ് തള്ളിയ കീഴ്കോടതി വിധിയെ സുപ്രീം കോടതി ശരിവെച്ചു.
ഒരു മെനുവില്‍ ‘ബോണ്‍ലെസ്’ എന്ന് കാണുന്ന ഒരു വ്യക്തി ഇത്തരം ഭക്ഷണ വിഭവങ്ങളില്‍ എല്ലുകളുടെ സാന്നിധ്യം ഉണ്ടായേക്കാം എന്ന് റെസ്റ്റോറന്റ് മുന്നറിയിപ്പ് നല്‍കും എന്നുവിചാരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button