സാവോ പോളോ: ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 62 പേര്‍ മരിച്ചു. സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 62-പേരും മരിച്ചു.
വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
54 Less than a minute