LATESTFOOTBALLSPORTS

ബ്രസീല്‍ കിരീടം നിലനിര്‍ത്താന്‍ ഫൈനലിലേക്ക് ഇനി കാത്തിരിക്കുന്നത് അര്‍ജന്റീനയെ

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലിലെത്തി.
ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. ചിലിക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിനുവേണ്ടി ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും ഗോള്‍ നേടിയത്.
35ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. മൈതാന മധ്യത്തു നിന്ന് റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മറാണ് ഗോളിന്് വഴിയൊരുക്കിയത്.
ബോക്‌സില്‍വെച്ച് നെയ്മര്‍ നല്‍കിയ പാസ് ആരാലും മാര്‍ക്ക് ചെയ്യാതിരുന്ന പക്വേറ്റയ്ക്ക് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
റിച്ചാര്‍ലിസണെ മുഖ്യ സ്‌്രൈടക്കറാക്കി 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മറും പക്വേറ്റയും എവര്‍ട്ടനും തൊട്ടുപിന്നില്‍.
കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാര്‍ക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും അണിനിരന്നു. അതേസമയം കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് 5-4-1 ശൈലിയാണ് പെറു സ്വീകരിച്ചത്.
ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ബ്രസീലിനായിരുന്നു. 20 മിനിറ്റിനുള്ളില്‍ രണ്ട് ക്ലോസ് റേഞ്ച് ഷോട്ടുകളെയാണ് പെറുവിന്റെ ഗോള്‍ കീപ്പര്‍ പെദ്രോ ഗാലിസെ തടുത്തത്. പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ 35ാം മിനുറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. ചിലിക്കെതിരെയും വിജയ ഗോള്‍ പക്വേറ്റയുടെ കാലുകളില്‍ നിന്നായിരുന്നു.
ഇതോടെ ബ്രസീലിന് നിര്‍ണായക ലീഡായി. ഫിനിഷിംഗിലെ പിഴവില്ലായിരുന്നെങ്കില്‍ 45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രസീലിന് ഗോള്‍മഴ പെയ്യിക്കാമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് പായിച്ചത്.
രണ്ടാംപകുതിയിലും ബ്രസീലിന്റെ മേധാവിത്വത്തിന് മാറ്റമുണ്ടായില്ല. എന്നാല്‍ 61ാം മിനുറ്റില്‍ പെറു മുന്നേറ്റം സില്‍വ നിര്‍വീര്യമാക്കി.സമനില ഗോളില്‍ നിന്നും രക്ഷപ്പെട്ടു
71ാം മിനുറ്റില്‍ റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോര്‍ണറില്‍ ഒതുങ്ങി.
സമനിലക്കായുള്ള പെറുവിന്റെ ശ്രമങ്ങള്‍ അഞ്ച് മിനുറ്റ് നീണ്ട ഇഞ്ചുറിടൈമിലും ആളിക്കത്തി. പ്രതിരോധം ശക്തമാക്കിയ ബ്രസില്‍ ഏക ഗോളില്‍ വിജയം നേടിയെടുത്തു.
അര്‍ജന്റീനകൊളംബിയ മത്സര വിജയികളെ മാരക്കാനയിലെ ഫൈനലില്‍ ബ്രസീല്‍ നേരിടും.ഇതോടെ ഇത്തവണത്തെ കോപ്പ അമേരിക്ക തീപാറുമെന്നുറപ്പായി 2007ന് ശേഷം കോപ്പ അമേരിക്കയില്‍ മറ്റൊരു ബ്രസീല്‍ അര്‍ജന്റീന ഫൈനലിനാണ് വേദിയൊരുങ്ങുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker