BREAKING NEWSLATESTNATIONAL

ബ്രിഗേഡിയര്‍ ലിഡ്ഡെര്‍ക്ക് രാജ്യം വിട നല്‍കി

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍ക്ക് വിട നല്‍കി രാജ്യം. സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയറില്‍ .
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.
1990 ലാണ് ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖ്‌സ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചു.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റെ സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. ഇവരുടെയും ലാന്‍സ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചു. അതുവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രിയില്‍ സൂക്ഷിക്കും.
വ്യാഴാഴ്ച കോയമ്പത്തൂരിലെ സൂലൂരില്‍നിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. രാത്രി ഒന്‍പതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി മൃതദേഹങ്ങളില്‍ അന്ത്യോപചാരമര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker