കാമുകനായ ദന്ത ഡോക്ടറുമായി ബ്രേക്ക് അപ്പായതിന് പിന്നാലെ കാമുകി ഡോക്ടറുടെ വീട് തകര്‍ത്തെന്ന് കേസ്. ഭാര്യ മരിച്ചതിന് പിന്നാലെയാണ് രണ്ട് കുട്ടികളുടെ പിതാവും ദന്ത ഡോക്ടറുമായ പഗ്ലിയോറോ (54), നേഴ്‌സായ സോഫി കോള്‍വില്‍ (30) മായി അടുക്കുന്നതും സൌഹൃദം സ്ഥാപിക്കുന്നതും. എന്നാല്‍, തന്റെ പുതിയ കാമുകി തന്നെ പിന്തുടരുന്നുണ്ടോയെന്ന് സംശയിച്ച ദന്ത ഡോക്ടര്‍ ആ ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചതിന് പക്ഷേ, വലിയ വില നല്‍കേണ്ടിവന്നു.
‘ദ ജെന്റില്‍ ഡെന്റല്‍ സെന്റര്‍’ എന്ന ദന്തരോഗാശുപതി നടത്തുന്ന ഡോക്ടറാണ് പഗ്ലിയോറോ, ഭാര്യയുടെ മരണത്തിന് പിന്നാലെ രണ്ട് കുട്ടികളെ നോക്കാന്‍ കൂടിയാണ് അദ്ദേഹം സോഫിയയുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇരുവരും ബ്രേക്ക് അപ്പ് ആയതിന് പിന്നാലെ 1000 തവണയാണ് സോഫി, പഗ്ലിയോറോയെ വിളിച്ചു. അദ്ദേഹം പക്ഷേ ഒരു കോളും അറ്റന്റ് ചെയ്തില്ല. ഇതില്‍ പ്രകോപിതയായ യുവതി അദ്ദേഹത്തെ പിന്തുടരാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടില്‍ പുറയുന്നു. യുവതി പ്രെട്രോള്‍ പമ്പിലും മാളിലും ഡോക്ടറെ പിന്തുടര്‍ന്നു. സോഫി തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ കാര്‍ പാര്‍ക്കില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി.
ഒടുവില്‍ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഞ്ച് കിടപ്പുമുറിയുള്ള 12 കോടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സോഫി, വീടിന് കാര്യമായ കേടുപാടുകള്‍ വരുത്തിയിരുന്നു. വീട്ടില്‍ വച്ച് ഡോക്ടറും യുവതിയും തമ്മില്‍ പിടിവലിയുണ്ടായെങ്കിലും യുവതി ജനല്‍ വഴി രക്ഷപ്പെട്ടു. ഡോക്ടറുടെ പരാതിക്ക് പിന്നാലെ കേസെടുത്ത പോലീസ് സോഫിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിച്ചു. അതേസമയം തന്റെ മുന്‍കാമുകിയെ തടവിലിടരുതെന്നും ഡോക്ടര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസ് കേട്ട കോടതി 20 ആഴ്ചത്തെ ജയില്‍ ശിക്ഷയും 12 മാസത്തേക്ക് ജോലിയില്‍ നിന്ന് സസ്പെന്‍ഷനുമാണ് വിധിച്ചത്. ഒപ്പം പഗ്ലിയോറോയുടെ വീട്ടിലോ ദന്തല്‍ ഹോസ്പിറ്റലിലോ യുവതി അഞ്ച് വര്‍ഷത്തേക്ക് പ്രവേശിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
54 1 minute read