‘ബ്രോ ഡാഡി’ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചു.
കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയില്‍ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായ മന്‍സൂര്‍ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയാണ് രംഗത്തെത്തിയത്. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാല്‍ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു.
പിന്നീട് എമ്പൂരാന്‍ ചിത്രത്തിലും സഹ സംവിധായകനായി മന്‍സുര്‍ റഷീദിനെ ഉള്‍പ്പെടുത്തിയ വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിക്കുകയും ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. പിന്നീട് ഇയാളെ എമ്പൂരാന്റെ സെറ്റില്‍ നിന്ന് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി പറഞ്ഞു.
58 Less than a minute