കോഴിക്കോട്: ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. മാഹി സ്വദേശിയായ ഷദ റഹ്മത്ത് (25) ആണ് മരിച്ചത്. 12ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മരിച്ച ഡോക്ടർ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചനകളുണ്ട്.
മേയർ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാർട്ട്മെന്റിൽ ഒരു പിറന്നാൾ ആഘോഷം നടന്നിരുന്നു. ഇവർ ഇതിന്റെ പാർട്ടിക്കെത്തിയതായിരുന്നു. വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നുവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി.