BREAKING NEWSLATESTNATIONAL

ഭക്ഷണം കഴിക്കണോ? കൂടെയൊരു സ്ത്രീയുണ്ടാവണം, നിബന്ധനയുമായി ഹോട്ടല്‍

നമ്മുടെ നാട്ടിലെ ഹോട്ടലുകളില്‍ സ്ഥിരം കാണുന്ന ഒരു ബോര്‍ഡാണ് ‘ഫാമിലി റൂം’ കുടുംബമായി വരുന്നവര്‍ക്ക് അല്പം സ്വകാര്യമായി ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള ഒരു മൂലയാണ് ഹോട്ടുകളിലെ ഫാമിലി റൂം. ഒരാള്‍ ഒറ്റക്കോ, കുറച്ച് പുരുഷന്മാര്‍ ചേര്‍ന്ന കൂട്ടമോ ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ ഫാമിലി റൂമിലേക്ക് പ്രവേശനമില്ല. എന്നാല്‍ രാജസ്ഥാനിലെ ഒരു ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ കയറണമെങ്കില്‍ തന്നെ ഒരു സ്ത്രീ കൂടെയുണ്ടാവണം.
ജയ്പൂരിലെ ഗോപി ഭോജനാലയത്തിലാണ് ഈ നിയമം. പുരുഷന്മാര്‍ ഒറ്റക്കോ കൂട്ടമായോ വന്നാല്‍ ഇവിടേക്ക് പ്രവേശനമില്ല. കൂടെ ഭാര്യയോ, മകളോ, അമ്മയോ, സ്ത്രീ സുഹൃത്തോ, കാമുകിയോ അങ്ങനെ ഏതെങ്കിലുമൊരു സ്ത്രീയുണ്ടെങ്കില്‍ ‘വെല്‍ക്കം’. ഹര്‍ഷിത ശര്‍മ്മ എന്ന് പേരുള്ള ട്വിറ്റെര്‍ ഉപഭോക്താവാണ് ഹോട്ടലിലെ നിയമത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പരിപ്പും റൊട്ടിയും കഴിക്കാന്‍ ഇവര്‍ (ആണ്‍ സുഹൃത്തുക്കള്‍) എന്നെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നു’ എന്നാണ് ഹര്‍ഷിത ശര്‍മ്മ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഹോട്ടല്‍ ഏസിയ്ക്ക് മുകളിലായി ഹിന്ദിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ ‘സ്ത്രീകളോടൊപ്പം വരുമ്പോള്‍ മാത്രമേ പുരുഷന്മാരെ ഇവിടെ അനുവദിക്കൂ’.
ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഹര്‍ഷിത ശര്‍മ്മയുടെ പോസ്റ്റ് വൈറലാണ്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ 14,000ലധികം ലൈക്കുകള്‍ നേടി മുന്നേറുകയാണ് ട്വീറ്റ്. ഹോട്ടലിലെ നിബന്ധന ചിലരെ രസിപ്പിച്ചപ്പോള്‍ ചിലര്‍ക്ക് അത്ര പിടിച്ചിട്ടില്ല. അവിവാഹിതരായ ബാച്‌ലര്‍മാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മദ്യപിച്ചെത്തുന്നവരെ ഒരു പരിധിവരെ ഈ നിബന്ധന തടയും എന്നാണ് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. അതെ സമയം ആരുടെയും ശല്യമില്ലാതെ കാമുകി കാമുകന്മാര്‍ക്ക് സല്ലപിക്കാനുള്ള ഒരു ഇടമല്ല ഈ ഹോട്ടല്‍ എന്നാണ് ഒരാളുടെ നര്‍മം കലര്‍ന്ന ചോദ്യം.
ഒരു ഉപഭോക്താവ് ഇത്തരത്തിലുള്ള ഹോട്ടല്‍ ഇന്ത്യയില്‍ ആദ്യമല്ല എന്നും പ്രതികരണത്തില്‍ കുറിച്ചിട്ടുണ്ട്. വാരണാസിയില്‍, ഗ്രാമീണ സ്ത്രീകള്‍ ചേര്‍ന്ന് ബാറ്റി ചോഖ എന്ന പേരില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ടത്രേ. ഒരു സ്ത്രീയുടെ അകമ്പടി ഇല്ലാതെ പുരുഷന്മാര്‍ അവിടെ പ്രവേശനമില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker