ന്യൂഡല്‍ഹി: വിമാനത്തില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ MOML എന്ന ലേബലുള്ള ‘മുസ്ലിം മീല്‍’ നല്‍കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സൗദിയിലെ വിവിധ സ്ഥലങ്ങളിലേക്കും ഹജ്ജ് വിമാനങ്ങളിലും മാത്രമേ മുഴുവനായി ഹലാല്‍ ഭക്ഷണം ഉണ്ടാവുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹജ്ജ് വിമാനങ്ങളിലും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. വിമാനങ്ങളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ പുതിയ ക്രമീകരണം.
യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി വിവിധ വിഭവങ്ങള്‍ വിമാനങ്ങളില്‍ ക്രമീകരിച്ചിരുന്നു. വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചതോടെ വിമാനത്തില്‍ ലഭിക്കുന്ന ഭക്ഷണം മുന്‍കൂറായി ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത്. നേരത്തേ ഇക്കാര്യത്തില്‍ അയഞ്ഞ സമീപനമാണ് എയര്‍ ഇന്ത്യ സ്വീകരിച്ചിരുന്നത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച വിഭവങ്ങള്‍ എയര്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.
53 Less than a minute