BREAKINGINTERNATIONALTECHNOLOGY

ഭക്ഷണത്തിന് റേറ്റിംഗിടാന്‍ ഇനി മനുഷ്യനെ വേണ്ട ‘ഗയ്സ്’; രുചിച്ചറിയാന്‍ ‘ഇ-നാവ്’ എത്തി

പെന്‍സില്‍വേനിയ: രുചിയുടെ കാര്യത്തില്‍ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകര്‍ക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. ‘ഇ-നാവ്’ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താന്‍ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റര്‍ തസ്തികകള്‍ ഇലക്ട്രോണിക് നാവുകളായിരിക്കും കയ്യടക്കുക.
ആദ്യ ഘട്ടത്തില്‍ പാനീയങ്ങളിലാണ് ഇലക്ട്രോണിക് നാവ് രുചി പരീക്ഷിക്കുന്നത്. ഫീല്‍ഡ് ഇഫക്ടീവ് ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാന്‍ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങള്‍ സെന്‍സര്‍ വഴി ശേഖരിച്ച് കമ്പ്യൂട്ടര്‍ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്‌നലാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിന്റെ കണ്ടെത്തലിന് പിന്നില്‍

Related Articles

Back to top button