പാലാ: ഭക്ഷണത്തിലും! വെള്ളത്തിലും മരുന്നു കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയിലായി. മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് (36) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് ശങ്കര്‍ (38) ആണു പൊലീസില്‍ പരാതി നല്‍കിയത്. 2006 ലായിരുന്നു മുരിക്കുംപുഴ സ്വദേശിയായ ആശയുമായുള്ള വിവാഹം. 2008 മുതല്‍ സതീഷ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിലായിരുന്നു! താമസം. പിന്നീട് പ്രമുഖ ഐസ്ക്രീം കമ്പനിയുടെ മൊത്ത വിതരണക്കാരനായി. 2012ല്‍ പാലാക്കാട് സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം മാറി.
സതീഷിനു തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും രക്തത്തില്‍ പ?ഞ്ചസാരയുടെ അളവ് താഴ്ന്നു പോയതാകാം കാരണമെന്നു കരുതി മരുന്ന് കഴിച്ചെങ്കിലും കുറഞ്ഞില്ല. എന്നാല്‍ 2021 സെപ്റ്റംബറില്‍ 20 ദിവസം വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കാതെ പുറത്തു നിന്നു കഴിച്ചപ്പോള്‍ ക്ഷീണം തോന്നാതിരുന്നതാണു സംശയത്തിനിടയാക്കിയത്.
ഭാര്യയുടെ കൂട്ടുകാരിയോടു സതീഷ് ഇക്കാര്യം പറയുകയും എന്തെങ്കിലും മരുന്ന് തരുന്നുണ്ടോയെന്നു ചോദിച്ചറിയണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നു കൂട്ടുകാരി ആശയോടു വിവരം തിരക്കിയപ്പോള്‍ 2015 മുതല്‍ ഭര്‍ത്താവിനു മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറഞ്ഞു. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്കു ആശ വാട്സാപ്പില്‍ അയച്ചു നല്‍കുകയും ചയ്തു.
തുടര്‍ന്നു ഭക്ഷണത്തിലും! വെള്ളത്തിലും മരുന്ന് കലര്‍ത്തി നല്കുന്ന സിസി ടിവി ദൃശ്യങ്ങളടക്കം സതീഷ് ജില്ല പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. വീട് റെയ്ഡ് ചെയ്തു മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ യുവതിയെ സഹായിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് രണ്ടു പെണ്മക്കളുണ്ട്.