LOCAL NEWSALAPPUZHAERANAKULAMIDUKKIKANNURKASARGODKOLLAMKOTTAYAMKOZHIKODEMALAPPURAMPALAKADPATHANAMTHITTATHIRICHURTHIRUVANANTHAPURAMVAYANADU

ഭഗവദ് ഗീത കിളിപ്പാട്ട് രൂപത്തില്‍ പുസ്തകമാകുന്നു, പ്രകാശനം ഇന്ന്

കുരമ്പാല. ഭഗവദ് ഗീത കിളിപ്പാട്ട് രൂപത്തില്‍ പുസ്തകമാകുന്നു. നൂറു വര്‍ഷത്തോളം മുന്‍പ് രചിക്കപ്പെട്ടു എന്ന് കരുതുന്ന ഭഗവത് ഗീത കിളിപ്പാട്ട് രൂപത്തില്‍ പുറത്തിറക്കുന്നത്. കുരമ്പാല തുണ്ടിലയ്യത്ത് വീട്ടില്‍ ആര്‍. മോഹനന്‍ ആണ് ഈ പ്രയത്‌നത്തിനു പിന്നില്‍. സ്വന്തം തറവാട് ആയ ചെറിയത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളില്‍ നിന്നു കണ്ടെടുത്തതാണ് ഗീത കിളിപ്പാട്ട് എന്ന് ആര്‍. മോഹനന്‍ പറയുന്നു.വര്‍ഷങ്ങളോളം ഇത് പകര്‍ത്തി എഴുതി സൂക്ഷിച്ചെങ്കിലും പ്രകാശനം സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വേദ ബുക്‌സ് പ്രകാശനത്തിന് സന്നദ്ധരായതോടെ പുസ്തകം പ്രകാശനം ചെയ്യാന്‍ വഴിയൊരുങ്ങി.
ഇന്ന് വൈകിട്ട് നാലിന് കുരമ്പാല പുത്തന്‍കാവില്‍ ദേവീ ക്ഷേത്രത്തില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി പുസ്തകം പ്രകാശനം ചെയ്യും. കവി ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് ആദ്യ പ്രതി ഏറ്റു വാങ്ങും. ക്ഷേത്രം പ്രസിഡന്റ് മുകളയ്യത്ത് ഗോപിനാഥക്കുറുപ്പ് അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് പ്രമുഖ തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം സുരേഷ് കാളിയത്തിന്റെ ഓട്ടന്‍ തുള്ളല്‍ അവതരണവും നടക്കും. കലാമണ്ഡലം മോഹന കൃഷ്ണന്‍, കലാമണ്ഡലം നയനന്‍, കലാമണ്ഡലം യദു കൃഷ്ണന്‍ എന്നിവര്‍ പിന്നണി ഒരുക്കും.
1070 മാസമായത്തില്‍ ശ്രീമാനാം ഗുരുവരന്‍ തന്നനുഗ്രഹത്താലെ ദാമോദരാഖ്യന്‍ ചമച്ചീടിനാന്‍ കിളിപ്പാട്ടായ് എന്നാണ് കൃതിയില്‍ തന്നെ സൂചന. അതേസമയം കവിയെ കുറിച്ച് മറ്റു വിവരങ്ങള്‍ ലഭ്യവുമല്ല. ഇക്കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ദാമോദര കവി ആണ് ഇതെഴുതിയത് എന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker