BUSINESSBUSINESS NEWS

ഭഗവദ് ഗീത 14 ഭാഷകളില്‍ മൂന്നു മിനിറ്റ്ക്യാപ്‌സ്യൂളാക്കി സൈക്കിള്‍

കൊച്ചി: ബൃഹത്തും കാലാതിവര്‍ത്തിയുമായ ഭഗവദ് ഗീതയിലെ 18 അധ്യായങ്ങളും 18 വാചകങ്ങളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തി. ഗീതാജയന്തി ആഘോഷങ്ങളോടനുബന്ധിച്ചാണ്, ഇന്ത്യയിലെ മുന്‍നിര പ്രാര്‍ത്ഥനാബ്രാന്‍ഡായ സൈക്കിള്‍, ഭഗവദ്ഗീത ക്യാപ്‌സ്യൂള്‍ രൂപത്തില്‍ അവതരിപ്പിച്ചത്.
ഭഗവദ് ഗീതയുടെ പ്രസക്തി, ഡിജിറ്റല്‍ യുഗത്തില്‍പോലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗീതയിലെ പ്രായോഗിക ഉദ്‌ബോധനങ്ങള്‍ ഓരോ മനുഷ്യന്റെയും, മാനസിക സംഘര്‍ഷത്തിനും അസ്വസ്ഥതകള്‍ക്കും പ്രതിവിധിയാണ്. ഓരോ അധ്യായത്തിനും 812 സെക്കന്‍ഡ് മതി.
മലയാളം ഉള്‍പ്പെടെ എട്ടു ഇന്ത്യന്‍ ഭാഷകളിലും ആറ് വിദേശഭാഷകളിലും മൂന്നു മിനിറ്റ് ഭഗവദ്ഗീത േേവു:െ//ഹ.ര്യരഹല.ശി/ഴശമേ. എന്ന സൈറ്റില്‍ നിന്ന ഡൗണ്‍ ലോഡ് ചെയ്യാം.
ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് സൈക്കിള്‍ പ്യൂവര്‍ അഗര്‍ബത്തി മാനേജിംഗ് ഡയറക്ടര്‍ അര്‍ജ്ജുന്‍ രംഗ പറഞ്ഞു. വരും തലമുറയ്ക്കു കൂടി വേണ്ടിയാണ് ഡിജിറ്റല്‍ ഭഗവദ്ഗീത. 18 അധ്യായങ്ങളും പണ്ഡിതന്മാര്‍ വിലയിരുത്തിയ ശേഷമാണ് ഡിജിറ്റലാക്കിയത്.
പത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ രൂപ കല്പന. തഞ്ചാവൂര്‍, കലംകാരി, പിച്ച് വായ്, കേരള മ്യൂറല്‍, മധുബനി, മിഥി, രാജസ്ഥാനി മിനിയേച്ചര്‍, കായിഘാട്ട്, പാഠ് എന്നീ കലാരൂപങ്ങളിലൂടെയാണ് ഭഗവദ്ഗീതയുടെ വരികള്‍ കടന്നുപോകുന്നത്. ഈ കലാരൂപങ്ങള്‍ ശ്രീകൃഷ്ണന്റെ കഥകള്‍ക്കൊപ്പം എല്ലാ പ്രദേശങ്ങളിലും പ്രചാരം നേടിയവയുമാണ്.
14 ഭാഷകളിലും ഉള്ള ഡിജിറ്റല്‍ ഭഗവത്ഗീത സൗജന്യമായി വേേു:െ//ഹ.ര്യരഹല.ശി/ഴശമേ. സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker