BREAKINGLOCAL NEWS

ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു.

മാന്നാര്‍: കോണ്‍ഗ്രസ് മാന്നാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍
ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം, ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു. 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികമായ പ്രസ്തുത ചടങ്ങില്‍ കെപിസിസി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഡിസിസി സെക്രട്ടറി സണ്ണി കോവിലകം, കെ ബി യശോധരന്‍, ജോജി ചെറിയാന്‍, സുജ ജോഷ്വാ, ബാലചന്ദ്രന്‍ നായര്‍, ഉഷാഭാസി, മധു പുഴയോരം, ഹരി കുട്ടമ്പേരൂര്‍, ചിത്രാ എം നായര്‍, പ്രദീപ് ശാന്തിസദന്‍, അജിത്ത് ആര്‍ പിള്ള, ബിനു സി വര്‍ഗ്ഗീസ്, റ്റി കെ രമേശ്, പി ജി എബ്രഹാം, ഹരീന്ദ്രകുമാര്‍ ആര്യമംഗലം, ഗണേഷ് ജി മാന്നാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button