ചെന്നൈ : ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ കനിമൊഴി നല്‍കിയ അപ്പീലിന്മേലാണ് നടപടി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദേശിയായ ഭര്‍ത്താവിന്റെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ മറച്ചുവെച്ചെന്നാക്ഷേപിച്ചായിരുന്നു ഹര്‍ജി. ഭര്‍ത്താവിന് പാന്‍ കാര്‍ഡില്ലെന്നും വിവരങ്ങള്‍ മറച്ച് വച്ചിട്ടില്ലെന്നുമുള്ള കനിമൊഴിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.