ആലപ്പുഴ: നാലുമാസംമുന്പ് വിവാഹിതയായ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്നത്ത് വാര്‍ഡ് പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭര്‍ത്തൃവീട്ടിലെത്തിയത്.
ഞായറാഴ്ച വൈകുന്നേരം ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കായംകുളത്താണ് ആസിയയുടെ വീട്. ഭര്‍ത്താവ് മുനീര്‍ ബാങ്ക് ജീവനക്കാരനാണ്. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.
67 Less than a minute