കോട്ടയം: ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ ഒരു ദിവസമായി കണ്മാനില്ലെന്നു പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. മഞ്ജുവിന്റെ ഭര്‍ത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ ശാലിനി എന്ന സ്ത്രീയുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജു പൊലീസിനെ സമീപിച്ചിരുന്നു.
അന്ന് ഏറ്റുമാനൂര്‍ പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും സെബാസ്റ്റ്യനും മഞ്ജുവും തമ്മില്‍ അടുപ്പം തുടര്‍ന്നതോടെ വീണ്ടും പ്രശ്നമായി. കടുത്തുരുത്തി വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡറുടെ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുകയാണ് മഞ്ജു. ജോലിയുടെ ഭാഗമായി ശാലിനിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തുടര്‍ന്ന് മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കമ്പി വടി കൊണ്ട് ശാലിനി മഞ്ജുവിനെ ആക്രമിച്ചെന്ന് സഹോദരന് മഹേഷ് വ്യക്തമാക്കി.