കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ വെച്ചാണ് നൂര്‍ജഹാന്റെ മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് ഇടപെട്ടാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും വളയം പോലീസ് അറിയിച്ചു.