BREAKING NEWSLIFE STYLEWORLD

ഭര്‍ത്താവ് കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ‘പിഴ’ ഈടാക്കി ഭാര്യ… എന്താ കഷ്ടം അല്ലെ

ചില മനുഷ്യര്‍ ധാരാളികളാണ്. അവരെ സംബന്ധിച്ച് ‘പണം പോട്ടെ, പ്രതാപം വരട്ടെ’ എന്നതാവും ജീവിതത്തിലെ ആപ്തവാക്യം. എന്നാല്‍ മറ്റു ചിലരുണ്ട് അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്ത കക്ഷികള്‍. പണം എവിടെ ലഭിക്കാന്‍ തരം കിട്ടിയാലും അവര്‍ ലഭിക്കും. എവിടെ ഒക്കെ പിശുക്കന്‍ അവസരം കിട്ടുന്നു അത് പൂര്‍ണമായും ഉപയോഗപ്പെടുത്തും. രണ്ടാമത്തെ കൂട്ടത്തില്‍ പെട്ട കക്ഷിയാണ് 41കാരിയായ ബെക്കി ഗൈല്‍സ്.
അമേരിക്കയിലെ ഏറ്റവും മിതത്വം പാലിക്കുന്ന അമ്മ എന്നാണ് സ്വയം ബെക്കി ഗൈല്‍സ് വിശേഷിപ്പിക്കുന്നത്. ഭര്‍ത്താവ് ജെയ് (41), മക്കളായ ഏഴുവയസ്സുള്ള ജോര്‍ജ്ജ്, നാല് വയസുള്ള കോള്‍ഡന്‍ എന്നിവരോടൊപ്പമാണ് ബെക്കി ഗൈല്‍സ് താമസിക്കുന്നത്. 90 ശതമാനത്തിന് മുകളില്‍ ഡിസ്‌കൗണ്ടുള്ള അല്ലെങ്കില്‍ ഫ്രീയായി എന്തെങ്കിലും ലഭിച്ചാല്‍ ഉടനെ ആവശ്യം നോക്കാതെ ബെക്കി അത് വാങ്ങും.
താന്‍ എല്ലായ്‌പ്പോഴും മിതത്വം പാലിക്കുന്നവള്‍ ആയിരുന്നു എന്ന് ബെക്കി പറയുന്നു. അതെ സമയം പ്രതിവര്‍ഷം 30,000 ഡോളര്‍ മുതല്‍ 35,000 ഡോളര്‍ വരെ സമ്പാദിക്കാന്‍ പറ്റുമായിരുന്നു ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതലാണ് തനിക്ക് പണം പരവമാവധി ലഭിക്കണം എന്ന ചിന്ത ഉണ്ടായതത്രെ.
‘എന്റെ ആദ്യത്തെ മകന്‍ ജോര്‍ജ്ജ് ഉണ്ടായപ്പോഴാണ് ഞാന്‍ അവനോടൊപ്പം സമയം ചിലവിടാന്‍ എന്റെ ജോലി ഉപേക്ഷിച്ചത്. പണം ലാഭിക്കുന്നതും പണം സമ്പാദിക്കുന്നതിന് തുല്യം ആണെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. ആ വര്‍ഷം ഞങ്ങളുടെ ചെലവുകള്‍ ഞങ്ങള്‍ പരമാവധി വെട്ടിക്കുറച്ചു. ഏറെക്കുറെ ഒരു വര്‍ഷം എനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അത്രയും തന്നെ പണം ഞാന്‍ ലഭിച്ചു’, ട്രാവല്‍ ആന്‍ഡ് ലിവിങ് ചാനലിന്റെ സൊ ഫ്രീക്കിന്‍ ചീപ്പ് എന്ന പരിപാടിയില്‍ ബെക്കി പറഞ്ഞു.
വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കുന്നതോടൊപ്പമാണ് ബെക്കി പാത്രങ്ങള്‍ കഴുകുന്നത്. വസ്ത്രങ്ങള്‍ കൂടെ അലക്കുന്നതിനാല്‍ പാത്രങ്ങള്‍ക്ക് ഒരു കേടുപാടും സംഭവിക്കില്ലത്രേ. തകര്‍ന്ന കാബിനറ്റുകള്‍ പരിഹരിക്കാന്‍ സൂപ്പര്‍ഗ്ലൂ ഉപയോഗിക്കുന്നു. ഒരു ചവറ്റുകുട്ടയില്‍ കണ്ടെത്തിയ വാള്‍പേപ്പര്‍ ഉപയോഗിച്ച് ബെക്കി വീടിന്റെ ചുവര്‍ ഭംഗിയാക്കി.
പൈപ്പ് വെള്ളത്തിന് പണം മുടക്കുന്നത് കുറയ്ക്കാന്‍ പല്ല് തേക്കാനും കഴുകാനും വീടിന് പുറത്ത് നിന്ന് മഞ്ഞ് ശേഖരിക്കും ബെക്കി. കഴിഞ്ഞില്ല, പണം ലാഭിക്കാന്‍ ബെക്കി എന്തും ചെയ്യും. തന്നെക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചതിന് ഭര്‍ത്താവില്‍ നിന്നും പണം ഈടാക്കും ബെക്കി. ‘മൊസറെല്ല സ്റ്റിക്കുകള്‍ ഒരുക്കാന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. നാലെണ്ണം ഉണ്ടായിരുന്നു, ഞാന്‍ മൂന്ന് എണ്ണം കഴിച്ചു, അവള്‍ ഒന്ന് കഴിച്ചു. ഉടനെ അവള്‍ എന്നോട് 75 ശതമാനം പണം നല്കാന്‍ പറഞ്ഞു’, ഭര്‍ത്താവ് ജെയ് പറഞ്ഞു.
ഇപ്പോള്‍ ഓരോ വര്‍ഷവും ബെക്കി വളരെയധികം പണം ലഭിക്കുന്നുണ്ടത്രേ. എത്രയെന്നോ? ഒരു വര്‍ഷം ജോലി ചെയ്തു സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker