ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ (ക്രീമിലയര്‍) വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനും കേന്ദ്ര സിവില്‍ സര്‍വീസുകളിലേക്കുള്ള ലാറ്ററല്‍ പ്രവേശനത്തിനും എതിരേ വിവിധ ആദിവാസി-ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഉത്തരേന്ത്യയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബിഹാറിലെ ഷെയ്ഖ്പുരയില്‍ ഭീം സേന അനുയായികള്‍ റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉന്തയില്‍ റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതി ദേശീയപാത 83 ഉപരോധിച്ചു. ജഹാനാബാദില്‍ ബന്ദ് അനുകൂലികളും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാര്‍ അറായില്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രാതിനിധ്യം നല്‍കണമെന്നും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഇടത് പാര്‍ട്ടികള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി രാജ്യവ്യാപക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്ര ധനോലിയില്‍ പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രതയിലാണ്
93 Less than a minute