BREAKING NEWSNATIONAL

ഭാര്യയെ കൊന്നതിന് ഭര്‍ത്താവ് ജയിലില്‍; മരിച്ചെന്ന് കരുതിയ ഭാര്യയുടെ കാമുകനോപ്പം സുഖജീവിതത്തില്‍

പാറ്റ്‌ന: ‘ത്രികോണ പ്രണയത്തിന്റെ’ ക്ലൈമാക്‌സില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്. സിനിമയെ വെല്ലുന്ന സംഭവം ബിഹാറിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബിഹാറിലെ മോതിഹാരിയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതി കാമുകനോടൊപ്പം ജീവിക്കുന്നതായി കണ്ടെത്തി. ജലന്ധറിലായിരുന്നു മരിച്ചെന്ന് കരുതിയ യുവതി താമസിച്ചിരുന്നത്. ഇതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് നാളുകളായി ജയിലില്‍ കഴിയുകയായിരുന്നു ഭര്‍ത്താവ് എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.
ലക്ഷ്മിപൂര്‍ സ്വദേശിയായ ദിനേഷ് റാമുമായി ശാന്തി ദേവിയെന്ന യുവതി 2016 ജൂണിലാണ് വിവാഹം കഴിച്ചത്. നാളുകള്‍ക്ക് ശേഷം ശാന്തി ദേവിയെ കാണാതായി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതി പഞ്ചാബിലുള്ള കാമുകന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.
എന്നാല്‍ ഇതറിയാതെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായും തങ്ങളുടെ മകളെ കൊന്നൊടുക്കിയതാകുമെന്നും കുടുംബം ആരോപിച്ചു.
ഇതോടെ അറസ്റ്റിലായ ഭര്‍ത്താവ് ദിനേഷ് കൊലപാതകക്കുറ്റത്തിന് ജയിലായി. വിവാഹശേഷം ദിനേഷ് 50,000 രൂപയും ബൈക്കും നിരന്തരമായി ആവശ്യപ്പെട്ടിരുന്നതിനാല്‍ കുടുംബത്തിന്റെ ആരോപണം ശരിവെക്കുകയായിരുന്നു അന്വേഷണ സംഘം.
ദിനേഷ് ജയിലിലായെങ്കിലും അന്വേഷണ സംഘത്തിന് പിന്നീട് കേസില്‍ ദുരൂഹത തോന്നുകയും അന്വേഷണം പുനരാരംഭിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒടുവില്‍ ശാന്തിയെ പഞ്ചാബില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker