അറ്റ്ലാന്റയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് 25 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. 1999 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായിട്ടാണ് അറ്റ്ലാന്റയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മെലിസ എന്ന സ്ത്രീയുടെ ശരീരഭാ?ഗങ്ങള്‍ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയത് എന്നതിനാല്‍ തന്നെ സംശയത്തിന്റെ മുന ഭര്‍ത്താവിലേക്ക് നീണ്ടില്ലെന്നും അന്വേഷണ ഉദ്യോ?ഗസ്ഥര്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നുമാണ് പറയുന്നത്.
അറ്റ്‌ലാന്റ പൊലീസ് ലെഫ്റ്റനന്റ് ആന്‍ഡ്രൂ സ്മിത്ത് ആഗസ്റ്റ് 7 ബുധനാഴ്ച ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1998 -ലെ താങ്ക്‌സ്ഗിവിംഗ് ദിനത്തിലാണ് മെലിസ വോള്‍ഫെന്‍ബാര്‍ഗര്‍ അവസാനമായി അവളുടെ അമ്മയുമായി ബന്ധപ്പെട്ടത്. 2000 -ത്തിലെ ജനുവരി മാസത്തിലാണ് അവളെ കാണാതായതായി അവളുടെ അമ്മ നോര്‍മ പാറ്റണ്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മെലിസയുടെ ഭര്‍ത്താവ് ക്രിസ്റ്റഫര്‍ വൂള്‍ഫെന്‍ബര്‍ ഒരിക്കലും ഭാര്യയെ കാണാനില്ല എന്ന വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല. 1999 -ലെ ഏപ്രില്‍ മാസത്തില്‍ മെലിസ താഴെ തെരുവിലൂടെ നടക്കുന്നത് താന്‍ കണ്ടു എന്നാണ് ക്രിസ്റ്റഫര്‍ പൊലീസിനോട് പറഞ്ഞത്.
2003 -ല്‍ മെലിസയുടെ ശരീരഭാ?ഗങ്ങള്‍ കൃത്യമായും തിരിച്ചറിഞ്ഞു. എന്നാല്‍, ഭര്‍ത്താവിനെ പൊലീസ് സംശയിച്ചിരുന്നില്ല. പിന്നെയും 21 കൊല്ലം വേണ്ടി വന്നു അവളുടെ കൊലപാതകിയെ പിടികൂടാന്‍.
കേസ് അന്വേഷിച്ച ഡിറ്റക്ടീവ് ജാരിയോണ്‍ ഷെപ്പേര്‍ഡ് പറയുന്നത്, 2021 -ലാണ് താന്‍ അന്വേഷണം ഏറ്റെടുത്തത് എന്നാണ്. വീണ്ടും തെളിവുകളടക്കം എല്ലാം പരിശോധിച്ചു. അങ്ങനെയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിപ്പെട്ടത്. ക്രിസ്റ്റഫര്‍ മെലിസയെ വധിക്കുന്നത് കുടുംബവഴക്കിന്റെ ഭാ?ഗമായിട്ടാണ് എന്ന് സംശയിക്കുന്നു എന്നും പൊലീസ് പറയുന്നു.
മെലിസയുടെ അമ്മ പറയുന്നത്, മകള്‍ പലപ്പോഴും വീട്ടില്‍ വന്ന് നില്‍ക്കാറുണ്ടായിരുന്നു. കുട്ടികളെ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് മാത്രമാണ് ക്രിസ്റ്റഫറിന്റെ അടുത്തേക്ക് അവള്‍ മടങ്ങിപ്പോയിരുന്നത് എന്നാണ്. എന്തായാലും, ഇത്ര കാലം കഴിഞ്ഞാണെങ്കിലും മകളുടെ കൊലപാതകിയെ അറസ്റ്റ് ചെയ്തത് അവര്‍ക്ക് ആശ്വാസമായി.
70 1 minute read