BREAKING NEWSWORLD

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ കുടുക്കി സ്മാര്‍ട്ട് വാച്ച്

എഥന്‍സ്: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ കുടുക്കി സ്മാര്‍ട്ട് വാച്ച്. വീട്ടില്‍ കയറിയ കവര്‍ച്ചക്കാര്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും പണം അപഹരിച്ചെന്നും പോലീസിനെ വിശ്വസിപ്പിച്ച ഭര്‍ത്താവിനെ പോലീസ് കുടുക്കിയത് ഫോണിലെ ഡാറ്റ ഉപയോഗിച്ച്. അതും സ്മാര്‍ട്ട് വാച്ചിലെ ഡേറ്റ ഉപയോഗിച്ച്.
കേസ് അന്വേഷണത്തിനിടെ കൊല്ലപ്പെട്ട ഇരുപതുകാരിയായ കരോലിന്‍ ക്രൗച്ചിന്റെ സ്മാര്‍ട്ട് വാച്ചും ഫോണും ഇതിലെ ഡേറ്റയും ഭര്‍ത്താവിന്റെ മൊഴിയിലെ വ്യത്യാസവുമാണ് കേസിന് വഴിത്തിരിവായത്.
ഇത്തരത്തില്‍ ലോകത്തില്‍ തെളിയിക്കപ്പെടുന്ന ആദ്യ കൊലപാതക കേസാണ് ഇതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗ്രീക്ക് പൈലറ്റ് ബാബിസ് അനാഗ്‌നോസ്റ്റോ പൗലോസ് ആണ് പോലീസ് പിടിയിലായത്. ബ്രിട്ടീഷുകാരിയായ തന്റെ ഭാര്യയെ ഒരു കവര്‍ച്ചാ സംഘം കൊലപ്പെടുത്തിയതെന്നും അവര്‍ തന്നെ കെട്ടിയിട്ടെന്നുമായിരുന്നുമായിരുന്നു ബാബിസ് അനാഗ്‌നോസ്റ്റോ പൗലോസ് പോലീസിനോട് പറഞ്ഞിരുന്നത്. കേസ് അന്വേഷണത്തിനിടെ കൊല്ലപ്പെട്ട ഇരുപതുകാരിയായ കരോലിന്‍ ക്രൗച്ചിന്റെ സ്മാര്‍ട്ട് വാച്ചും ഫോണും പോലീസ് പരിശോധിച്ചിരുന്നു. ഇതിലെ ഡേറ്റയും ഭര്‍ത്താവിന്റെ മൊഴിയിലെ വ്യത്യാസവുമാണ് കേസിന് വഴിത്തിരിവായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker