BREAKING NEWSWORLD

ഭാര്യയോടൊപ്പമുള്ള ജീവിതം അസഹനീയം, പ്ലീസ്, എന്നെ ജയിലിലടയ്ക്കൂ; പോലീസിനോട് അഭ്യര്‍ത്ഥിച്ച് യുവാവ്

റോം: ഭാര്യയോടൊപ്പമുള്ള ജീവിതം അസഹനീയമായെന്നും താന്‍ ജയിലില്‍ കിടക്കാന്‍ ഒരുക്കമാണെന്നും അറിയിച്ച് പോലീസിനെ ബന്ധപ്പെട്ട് യുവാവ്. ഇറ്റലിയിലാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പമുള്ള ജീവിതം മടുത്തെന്നും തന്നെ ജയിലിലാക്കണമെന്നുമാണ് യുവാവ് പോലീസിനെ അറിയിച്ചത്.
റോം നഗരത്തിനു സമീപമുള്ള ഗുയിഡ!ോണിയ മോണ്ടിസേലിയോയില്‍ താമസിക്കുന്ന യുവാവാണ് ഞായറാഴ്ച തങ്ങളെ ബന്ധപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. അല്‍ബേനിയന്‍ പൗരനാണ് യുവാവ്. നിരവധി മാസങ്ങളായി ഇയാള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘ഭാര്യയോടൊപ്പം നിര്‍ബന്ധിച്ചുള്ള സഹവാസം തീരെ സഹിക്കാന്‍ പറ്റുന്നില്ല’ എന്നായിരുന്നു യുവാവ് പോലീസിനെ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മനം മടുത്ത ഇയാള്‍ രക്ഷപെടുകയായിരുന്നുവെന്നും തുടര്‍ന്നുള്ള കാലം ജയിലില്‍ കഴിയാന്‍ സമ്മതമാണെന്ന് അറിയിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ശിക്ഷയുടെ ഭാഗമായാണ് അധികൃതര്‍ ഇയാളെ വീട്ടുതടങ്കലിലാക്കിയത്. ഇനി കുറച്ചു വര്‍ഷം കൂടി ഇയാള്‍ക്ക് ശിക്ഷ ബഹാക്കിയുണ്ടെന്നും ടിവോളി കറാബിനിയേരിയുടെ ചുമതലയുള്ള ക്യാപ്റ്റന്‍ ഫ്രാന്‍സിസ്‌കോ ജിയാക്കോമോ ഫെറാന്റെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. ഭാര്യയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് ഇയാള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്നാല്‍ അയാള്‍ക്ക് ഇത് തീരെ പറ്റുന്നുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജീവിതം നരകമായെന്നും വീട്ടില്‍ ജീവിക്കാന്‍ പറ്റുന്നില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞത്. ‘അയാള്‍ പറഞ്ഞു, കേള്‍ക്കണം, എന്റെ വീട്ടിലെ ജീവിതം നരകമായിട്ടുണ്ട്. എന്നെക്കൊണ്ട് ഇനി ഇത് സഹിക്കാന്‍ പറ്റുന്നില്ല. എനിക്ക് ജയിലില്‍ പോകണം.’
അതേസമയം, ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ജയിലിലേയ്ക്ക് തന്നെ പോകാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുതടങ്കല്‍ ലംഘിച്ചതിനു ഇയാളെ അറസ്റ്റ് ചെയ്‌തെന്നും ഇദ്ദേഹത്തെ ജയിലിലേയ്ക്ക് മാറ്റാന്‍ ഉത്തരവിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker