BREAKINGNATIONAL

ഭാര്യ സാമൂഹികമാധ്യമത്തില്‍ സജീവം, വഴക്ക്; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ന്യൂഡല്‍ഹി: സാമൂഹികമാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി റാസാപുരില്‍ താമസക്കാരനായ രാംകുമാര്‍(33) ആണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാംകുമാറിന്റെ ഭാര്യ സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു. ഇതേച്ചൊല്ലിയാണ് യുവാവ് ഭാര്യയുമായി വഴക്കിട്ടത്. തുടര്‍ന്ന് വഴക്കിനിടെ പ്രതി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button