ENTERTAINMENTMALAYALAM

ഭാവന വര്‍ക്കൗട്ടിലാണ്, ദാ ഇങ്ങനെ

സിനിമാസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തില്‍ നിന്നാണ് സിനിമാ കരിയര്‍ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ താരത്തിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
തന്റെ വര്‍ക്ക്ഔട്ട് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. പ്രയാസമേറിയ വ്യാമങ്ങള്‍ അനായാസമായി ചെയ്യുന്ന താരത്തെ വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്നില്ല, നിങ്ങള്‍ കഠിനമായി പ്രയത്‌നിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും’,എന്ന കുറിപ്പോടെയാണ് ഭാവന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയോക്ക് താഴെ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റുമായി എത്തിയിട്ടുണ്ട്. മലയാള സിനിമയിലേക്ക് ഇനി എന്ന് വരുമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker