KERALABREAKINGNEWS

ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കി?; ഹൈക്കോടതിയില്‍ എസ്എഫ്‌ഐഒ

ന്യൂഡല്‍ഹി: സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയില്‍. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയിക്കുന്നുവെന്ന് എസ്എഫ്‌ഐഒ കോടതിയില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായി എന്നും എസ്എഫ്ഐഒ വ്യക്തമാക്കി. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിൻ്റെ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആർഎൽ ഹൈക്കോടതിയില്‍ നേരത്തേ വാദിച്ചിരുന്നു.ആദായ നികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം ചട്ടവിരുദ്ധമാണ്. സെറ്റില്‍മെന്റ് കമ്മീഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണം. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിനു രഹസ്യരേഖകള്‍ എങ്ങനെ ലഭിച്ചുവെന്നും സിഎംആര്‍എല്‍ കോടതിയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

Related Articles

Back to top button