BREAKING NEWSNATIONAL

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ 3 പേര്‍ക്ക്

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ഏലിയന്‍ ഏസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റോണ്‍ സെലിങര്‍ എന്നിവര്‍ക്കാണ് നൊബേല്‍. ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകളാണ് മൂന്ന് പേരെയും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്കാണ് അംഗീകാരം. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേല്‍ പുരസ്‌കാരം. മനുഷ്യ വംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്റേയുടെ പഠനം. നിയാര്‍ത്തണ്ടല്‍ മനുഷ്യരുടെ ജനിതിക ഘടന വേര്‍തിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂര്‍ത്തികരിച്ചതിനാണ് പുരസ്‌കാരം.
മുമ്പ് അറിയപ്പെടാതിരുന്നു ഹോമോ ഡെനിസോവ എന്ന മനുഷ്യ പൂര്‍വികനെ തിരിച്ചറിയുന്നതിലും സ്വാന്റേ നിര്‍ണായക പങ്കുവഹിച്ചു. ഡെനിസോവരുടെ ജനിതിക പാരമ്പര്യം ഹോമോ സാപ്പിയനെന്ന ആധുനിക മനുഷ്യനിലേക്കും എത്തിയെന്നും തിരിച്ചറിഞ്ഞത് സ്വാന്റേയാണ്. ആധുനിക മനുഷ്യനില്‍ 4 ശതമാനം വരേ നിയാണ്ടര്‍താല്‍ മനുഷ്യന്റെ ജനിതക ഘടന ഉണ്ടെന്നും കണ്ടെത്തല്‍. 2010 ലാണ് സ്വാന്റേയുടെ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇത് പാലിയോജെനോമികസ് എന്ന പുതിയ ശാസ്ത്ര ശാഖയുടെ തുടക്കത്തിനും വഴിവച്ചു. നിലവില്‍ ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷനറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ്. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോമിനും നോബേല്‍ പുരസ്‌കാര ജേതാവാണ്. 1982 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരമാണ് സുനേ നേടിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker