BREAKING NEWSNATIONAL

‘മകള്‍ സദാസമയവും ഫോണില്‍’; ‘ദേഷ്യം വന്ന’ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; 42കാരന്‍ അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ 42കാരന്‍ന്‍ അറസ്റ്റില്‍. കുട്ടിയെ ഇയാള്‍ പല വട്ടം ലൈംഗികമായി ഉപദ്രവിച്ചിട്ടണ്ടെന്നും ഇയാളെ അറസ്റ്റ ചെയ്തതായും പോലീസ് അറിയിച്ചു. 15 വയസുള്ള പെണ്‍കുട്ടിയാണ് പിതാവിന്റെ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് ക്രൂരപീഡനത്തിന് ഇരയായത്. പ്രതിയെ ജനുവരി 23ന് അറസ്റ്റ് ചെയ്തതായും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പോലീസ് അറിയിച്ചു.
അതേസമയം, കുട്ടിയെ പീഡിപ്പിക്കാന്‍ ഇയാള്‍ പറഞ്ഞ കാരണമാണ് പോലീസിനെ ഞെട്ടിച്ചത്. കുട്ടി ഏറെ നേരം മൊബൈല്‍ ഫോണില്‍ നോക്കി സമയം കളയുമായിരുന്നു എന്നും ഇതിന്റെ ദേഷ്യത്തിലാണ് താന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പ്രതി പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടി പലവട്ടം പീഡനത്തിന് ഇരയായിട്ടുണ്ടന്നാണ് പോലീസിന്റെ നിഗമനം.
പീഡനം ആവര്‍ത്തിച്ചതോടെ മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വന്നതോടെ അടുത്തിടെ പെണ്‍കുട്ടി ക്ലാസ് ടീച്ചറോട് ദുരിതം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ കുട്ടിയുടെ അച്ഛനെ സ്‌കൂളിലേയ്ക്ക് വിളിപ്പിച്ചു. പ്രതി ടീച്ചറോടു മാപ്പു പറയുകയും ചെയ്തു. എന്നാല്‍ ടീച്ചറുടെ സഹായത്തോടെ കുട്ടി ശനിയാഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.
പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പീഡനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. പ്രതിയായ 42കാരന് രണ്ട് വര്‍ഷം മുന്‍പ് വൃക്കരോഗം മൂര്‍ച്ഛിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തിരന്നു. തുടര്‍ന്ന് ഇയാളുടെ ഭാര്യ വൃക്ക ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ അഞ്ച് മാസം മുന്‍പ് പ്രതിയുടെ ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. ഇതോടെ 15കാരിയായ മകളായിരുന്നു പിതാവിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
എന്നാല്‍ ഇതിനിടയിലും കുട്ടി കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുകയായിരുന്നുവെന്നും താന്‍ ഇതിന്റെ ദേഷ്യത്തിലായിരുന്നുവെന്നും പ്രതി പോലീസിനോടു പറഞ്ഞു. ഈ കാരണം കൊണ്ട് ഏതാനും മാസങ്ങള്‍ക്കിടെ പലവട്ടം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.
അതേസമയം, സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു 12 വയസുകാരനെ വിശാഖപട്ടണത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണഅ നടപടി. പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബാലന്‍ എടുത്തു വീട്ടില്‍ കൊണ്ടുപോയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker