BREAKING NEWSKERALALATEST

മക്കള്‍ പബ്ജി കളിച്ചു, അമ്മയുടെ അക്കൗണ്ടില്‍നിന്ന് പോയത് ഒരു ലക്ഷം

കോഴിക്കോട്: ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടില്‍നിന്നു മക്കള്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഓണ്‍ലൈന്‍ പഠനത്തിനാണ് മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും ടാബും വാങ്ങി നല്‍കിയത്. നിരോധിച്ച ‘പബ്ജി’യാണ് ഇവര്‍ കളിച്ചിരുന്നതെന്നു സൈബര്‍ പൊലീസ് പറയുന്നു.
ഗെയിമിന്റെ പുതിയ ഘട്ടങ്ങള്‍ പിന്നിടാന്‍ മൂവര്‍ക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്‌വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികള്‍ അക്കൗണ്ടില്‍നിന്നു പണം എടുക്കുകയായിരുന്നു. വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്താകുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker