കാസർകോട്: ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ ആളെ പോലീസ് പിടികൂടി. കാസർകോട് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസമാണ് പ്രതി ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കാഞ്ഞങ്ങാട് നിന്ന് ബേക്കലിലേക്കുള്ള സ്വകാര്യബസില്‍ ആറുവയസ്സുള്ള മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിക്ക് നേരേയായിരുന്നു പ്രതിയുടെ അതിക്രമം.
ഇയാളുടെ ദൃശ്യങ്ങള്‍ യുവതി തന്നെയാണ് മൊബൈല്‍ഫോണില്‍ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.