LATESTBREAKING NEWSKERALA

മഞ്ചേശ്വരം യുഡിഎഫിനൊപ്പമെന്ന് എക്സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയില്‍ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നുണ്ടായത്. ഇതിനായാണ് മഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെ ലീഗ് മത്സരത്തിന് ഇറക്കിയത്. കോണ്‍ഗ്രസ്-ലീഗ് വോട്ടുകള്‍ പെട്ടിയിലാക്കുകയും പ്രദേശവാസി എന്ന നിലയില്‍ ഭാഷാന്യൂനപക്ഷ വോട്ടുകളുമാണ് യു.ഡി.എഫിന്റെ ലക്ഷ്യമിട്ടിരുന്നത്.

Related Articles

Back to top button