MALAYALAMENTERTAINMENT

മഞ്ജുവുമായി ശത്രുതയില്ല, സിനിമ വന്നാല്‍ ഒന്നിച്ച് അഭിനയിക്കുമെന്ന് ദിലീപ്

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് മ!ഞ്ജു വാര്യരും ദിലീപും. മഞ്ജുവിന്റെയും ദിലീപിന്റെയും സിനിമകള്‍ മാത്രമല്ല, സ്വകാര്യ ജീവിതവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. 1998 ല്‍ പ്രണയിച്ച് വിവാഹിതരായ ഇവര്‍ 2014 ല്‍ നിയമപരമായി വേര്‍പിരിയുകയായിരുന്നു. 16 വര്‍ഷം നീണ്ട വിവാഹജീവിതം വേര്‍പിരിഞ്ഞതിനു പിന്നിലെ കാരണം ഇന്നും വ്യക്തമല്ല. ഇരുവരുടെയും മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിനൊടൊപ്പമാണ്. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് 2016 ല്‍ നടി കാവ്യ മാധവനെ വിവാഹം ചെയ്തു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ദിലീപ് 2019 ഡിസംബറില്‍ നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള ദിലീപിന്റെ മറുപടിയാണ് വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിട്ടുണ്ട്.
നാളെ മഞ്ജു നായികയായി എത്തുന്ന സിനിമ വന്നാല്‍ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. നടന്റെ വാക്കുകള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
യഥാര്‍ത്ഥ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ദിലീപും മഞ്ജുവും മലയാളി പ്രേക്ഷകരുടേയും സിനിമയുടേയും പ്രിയപ്പെട്ട താരങ്ങളാണ്. ഒരാള്‍ ജനപ്രിയ നടനും മറ്റൊരകാള്‍ മോളിവുഡിന്റെ ലേഡി സൂപ്പര്‍ സ്റ്റാറുമാണ്. മഞ്ജുവിന്റെ രണ്ടാംവരവ് മലയാളക്കര ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker