അങ്ങ് അന്റാര്‍ട്ടിക്കയില്‍ അവസരമുണ്ടെന്ന് പറഞ്ഞാല്‍ പോകാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളതല്ല. അടുത്തിടെ അന്റാര്‍ട്ടിക്കയിലെ മനുഷ്യവാസം കുറഞ്ഞ ഗൗടിയര്‍ ദ്വീപിലുള്ള പെന്‍ഗ്വിന്‍ പോസ്റ്റോഫീസിലേക്ക് പുതിയ ജോലിക്കാരെ യുകെ അന്വേഷിച്ചിരുന്നു. യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അനുവാദമുള്ള, ലോകത്തെവിടെയുളളവര്‍ക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. യുകെ അന്റാര്‍ട്ടിക്ക് ഹെറിട്ടേജ് ട്രസ്റ്റാണ് പെന്‍ഗ്വിന്‍ പോസ്റ്റോഫീസിലേക്കുള്ള നിയമന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അഞ്ചുപേരടങ്ങുന്ന സംഘം അടുത്തമാസം ജോലിയില്‍ പ്രവേശിക്കും. ഇത്തവണ ഇംഗ്ലണ്ട് ബ്രിസ്റ്റോള്‍ സ്വദേശിയായ 34-കാരന്‍ ക്ലാര്‍ക്കാണ് പോസ്റ്റ്മാസ്റ്റര്‍. മറ്റ് നാല് പേരും ഉടന്‍ ടീമില്‍ ചേരും. 1600 ഡോളര്‍ മുതല്‍ 2300 ഡോളര്‍ വരെയാണ് ഇവരുടെ ശമ്പളം. അതായത് രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന് ചുരുക്കം. പോസ്റ്റ്മാസ്റ്റര്‍, ബെയ്സ് ലീഡര്‍, ഷോപ്പ് മാനേജര്‍, സഹായി തുടങ്ങിയ ഒഴിവിലേക്കായിരുന്നു നിയമനം. തെരഞ്ഞെടുക്കപ്പെട്ടവര്‍ കേംബ്രിഡ്ജിലെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ജോലിയില്‍ പ്രവേശിക്കുക.
മഞ്ഞ് മൂടി കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ പോസ്റ്റോഫീസുണ്ടെന്നോ അവിടേക്ക് കത്തുകള്‍ വരുന്നുണ്ടോയെന്നൊക്കെ പറഞ്ഞാല്‍ ഒരുപക്ഷേ അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അഞ്ച് മാസക്കാലത്തിനിടെ ഏകദേശം 80,000-ത്തിലേറെ കത്തുകളാണ് ഇവിടേക്ക് ത്തുന്നത്. സീസണ്‍ ആകുന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി സന്ദര്‍ശകരെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പോര്‍ട്ട് ലോക്ക്റോ. 20,000-ത്തോളം സന്ദര്‍ശകരാണ് ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്. ബ്രിട്ടനില്‍ നിന്നും 9000 മൈല്‍ അകലെയാണ് ഇവിടം. പ്രത്യേക കപ്പലുകളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിച്ചാണ് വിനോദ സഞ്ചാരികളെത്തുന്നത്.
ഇങ്ങനെ ഇവിടെ എത്തുന്നവരാണ് ലോകത്തിലെ ഏറ്റവും അകലെയുള്ള പോസ്റ്റോഫീസില്‍ നിന്ന് ബന്ധുക്കള്‍ക്ക് കത്തയയ്ക്കുന്നത്. ഈ കത്തുകളും കാര്‍ഡുകളും കൈകാര്യം ചെയ്യുകയാണ് ജീവനക്കാരുടെ പ്രധാന ജോലി. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ മാത്രമാണ് ഇവിടെ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. യുകെ സര്‍ക്കാരാണ് ഓരോ വര്‍ഷവും അഞ്ചം??ഗ സംഘത്തെ നിയമിക്കുന്നത്. കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ഇവിടെ വിഹരിക്കുന്ന പെന്‍?ഗ്വിനുകളുടെ കണക്കെടുക്കുകയും വേണം.
ആരോ?ഗ്യനില ഉള്‍പ്പടെ വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ജീവനക്കാരെ ജോലിക്കെടുക്കുക. മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഇല്ലാതെ വേണം അഞ്ച് മാസക്കാലം താമസിക്കാന്‍. ശേഖരിച്ച് വയ്ക്കുന്ന വെള്ളം മാത്രമാകും കുടിക്കാന്‍ ഉണ്ടാവുക. ഒറ്റമുറിയിലാകും താമസം. ഇടയ്ക്കിടെ ദ്വീപ് സന്ദര്‍ശിക്കുന്ന ഐസ്പട്രോള്‍ കപ്പലുകളാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതും സാധനങ്ങള്‍ എത്തിക്കുന്നതും.
44 1 minute read