LATESTGULFKERALANRI

 മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി പ്രവാസികളുടെ വായ്പാ പദ്ധതി

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി കേരള ബജറ്റ്. പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിച്ചു. പ്രവാസികളുടെ വായ്പാ പദ്ധതിക്ക് 25 കോടി നീക്കിവെച്ചു. കെഎഫ്‌സി 500 കോടിയുടെ പുതിയ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്താന്‍ ലാപ്‌ടോപ് നല്‍കുന്ന പദ്ധതി തുടരും.  രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ക്ലാസ് ടീച്ചര്‍മാര്‍ തന്നെ നേരിട്ട് ക്ലാസുകള്‍ നയിക്കും. മാറുന്ന വിദ്യാഭ്യാസരീതിയെ നേരിടാന്‍ നയം മാറ്റും. ഡിജിറ്റല്‍ സാങ്കേതികസംവിധാനങ്ങളെ ഏകോപിച്ച് തൊഴില്‍ ലഭ്യമാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

Related Articles

Back to top button