BREAKINGNATIONAL

മടിയില്‍ ഇരിക്കുന്ന മകളോട് വര്‍ത്തമാനം പറഞ്ഞ് കാര്‍ ഡ്രൈവ്; വീഡിയോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഏറെ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വാഹനം ഡ്രൈവ് ചെയ്യുകയെന്നത്. വളരെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകത്തിന് വഴിതെളിക്കുമെന്നത് തന്നെ കാരണം. ഇതിനിടെയാണ് മകളെ മടിയിലിരുത്തി ഒരു അച്ഛന്‍ കാറോടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ദ്ധനായ ഡോ.അശ്വിന്‍ രാജനേഷ് എം ഡി എന്ന എക്‌സ് ഉപയോക്താവാണ് തന്റെ അക്കൌണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. ഡ്രൈവിങ്ങിനിടെ അച്ഛന്റെ മടിയില്‍ ശാന്തമായി ഉറങ്ങുന്ന കുട്ടിയാണ് വീഡിയോയില്‍ ഉള്ളത്. പിന്നീട് അവള്‍ അച്ഛനുമായി സംസാരിക്കുന്നു. അദ്ദേഹം അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.
‘ഭംഗിയായി തോന്നുന്നു. എന്നാല്‍, മുന്‍വശത്തെ കൂട്ടിയിടിയും തുടര്‍ന്നുള്ള എയര്‍ബാഗ് വിന്യാസവും ഉണ്ടായാല്‍, കുട്ടിയുടെ തലയോട്ടി ~ 320 കിലോമീറ്റര്‍ / മണിക്കൂര്‍ 6-8 ഇഞ്ച് വേഗതയില്‍ മനുഷ്യന്റെ തൊറാസിക് കൂട്ടിലേക്ക് ത്വരിതപ്പെടുത്തുകയും ഇരുവരും തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്യും. ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് കഠിനമായ റിയാലിറ്റി പരിശോധന ആവശ്യമാണ്.’ വീഡിയോ പങ്കുവച്ച് കൊണ്ട് ഡോ.അശ്വിന്‍ രാജനേഷ് കുറിച്ചു. വീഡിയോയില്‍ ഒരു പെണ്‍കുട്ടി തന്റെ അച്ഛന്റെ മടിയില്‍ ഇരുന്ന് മയങ്ങുന്നത് കാണാം. പിന്നാലെ കണ്ണ് തുറന്ന പെണ്‍കുട്ടി അച്ഛനോട് സംസാരിക്കുന്നു. അദ്ദേഹം മകളുടെ മുഖത്ത് നോക്കിക്കൊണ്ട് മറുപടി പറയുന്നതും കാണാം. ഈ സമയമത്രയും അച്ഛന്‍ താന്റെ കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഡോക്ടറെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. മക്കളോടുള്ള സ്‌നേഹത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി നടക്കുന്നെന്ന് പലരും കുറിച്ചു. ‘മോശമായ വിധി, അപകടസാധ്യത വിലയിരുത്തല്‍, അപകട ബോധവല്‍ക്കരണം. റോഡ് സുരക്ഷയെക്കുറിച്ചുള്ള അജ്ഞതയും ട്രാഫിക് നിയമങ്ങളുടെ അഭാവവും കൂടിച്ചേര്‍ന്നാല്‍ ഇതാണ് സംഭവിക്കുന്നത്.’ ഒരു കാഴ്ചക്കാരനെഴുതി. ‘റോഡിലെ മറ്റ് ഡ്രൈവര്‍മാരോടുള്ള നിരുത്തരവാദിത്തവും, ഈ കാറിന്റെ ഡ്രൈവര്‍ നിരന്തരം ശ്രദ്ധ തിരിക്കുന്നതും അപകട സാധ്യതയുള്ളതുമാണ്. റോഡിലുള്ള മറ്റെല്ലാവര്‍ക്കും.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘കാറില്‍ ഒരു കൊച്ചുകുട്ടിയും കൈക്കുഞ്ഞുങ്ങളും ഉള്ളപ്പോള്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു തെറ്റായ തീരുമാനം ഒരു ജീവിതത്തെ മുഴുവന്‍ മാറ്റിമറിക്കും.’ മൂന്നാമത്തെയാള്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button